Kerala for covid Vaccine production at Life Science Park Thonnakkal, Land Acquisition for Semi High Speed rail to begin soon
തിരുവനന്തപുരം: തിരുവനന്തപുരത്തിനടുത്ത് തോന്നയ്ക്കലില്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉത്പാദന യൂണിറ്റ് ആരംഭിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
വാക്സിന്‍ നിര്‍മ്മാണ പ്രോജക്ട് ഡയറക്ടറായി ഡോ. എസ്. ചിത്ര ഐ.എ.എസിനെ നിയമിക്കാനും തീരുമാനമായി.
ഡോ. കെ.പി. സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി. ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്സ്പര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്മെന്റ്), ഡോ. വിജയകുമാര്‍ (വാക്സിന്‍ വിദഗ്ദ്ധന്‍, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.) എന്നിവര്‍ അംഗങ്ങളായി ഇതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും.
വാക്‌സിന്‍ നിര്‍മാണ യൂണിറ്റ് എത്രയും പെട്ടെന്നു സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രമുഖ കമ്പനികളുമായി ചര്‍ച്ച നടത്തി പെട്ടെന്നു തന്നെ വാക്സിന്‍ ഉത്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് വേണ്ട ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കി. ഈ പദ്ധതിക്ക് സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്ന് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാനും തീരുമാനമായി.
അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനും അഡിഷണല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായി അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസിനെ നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
അഡ്വ. എന്‍. മനോജ് കുമാറിനെ സ്റ്റേറ്റ് അറ്റോര്‍ണിയായി നിയമിക്കും. സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി ഹൈക്കോടതിയില്‍ സേവനമനുഷ്ഠിക്കുന്ന പി. നാരായണനെ അധിക സാമ്പത്തിക ബാധ്യത കൂടാതെ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കും.
അഡ്വ. അശോക് എം. ചെറിയാന്‍, അഡ്വ. കെ.പി. ജയചന്ദ്രന്‍ എന്നിവരെ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായി നിയമിക്കും.
Keywords: Keral, Covid Vaccine, Life Science Park, Thonnakkal, Land Acquisition, Semi High Speed Rail
COMMENTS