Kerala unveiled an action plan in case of a third wave of Corona at a meeting chaired by Health Minister Veena George
കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ നടപ്പാക്കേണ്ട ആക്ഷന്‍ പ്ലാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആവിഷ്‌ക്കരിച്ചു
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ നടപ്പാക്കേണ്ട ആക്ഷന്‍ പ്ലാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആവിഷ്‌ക്കരിച്ചു.
ഇതനുസരിച്ച് ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഇതിനൊപ്പം പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതരാക്കാനുള്ള നീക്കവും നടത്തും.
പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വരെ വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഇതിനായി സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും തേടും.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, അഡിഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
വേണ്ടത്ര വാക്‌സിന്‍ ലഭ്യമാക്കേണ്ടതിനു ശ്രമം തുടരുന്നു. ജീവനക്കാരുടെ എണ്ണവും കൂട്ടും. വാക്‌സിനു വേണ്ടി കേരളം ആഗോള ടെന്‍ഡര്‍ വിളിച്ചിട്ടും ഒരു കമ്പനിയും പ്രതികരിക്കാതിരുന്നതും ആശങ്ക കൂട്ടുന്നുണ്ട്.
ഓണ്‍ ലൈനില്‍ രജിസ്‌ട്രേഷന്‍ ചെയ്യാനറിയാത്തവര്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍ സുഗമമായി തുടരാനും മന്ത്രി നിര്‍ദേശം കൊടുത്തു.
രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രത കുറഞ്ഞു. കോവിഡിനായി മാറ്റിവച്ചിട്ടുള്ളതില്‍ 47 ശതമാനം കിടക്കകളില്‍ മാത്രമാണ് ഇപ്പോള്‍ രോഗികളുള്ളത്. എങ്കിലും മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ ഓക്‌സിജന്‍ കിടക്കകള്‍, ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണം കൂട്ടും.
ഓക്‌സിജന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്തും. മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജുകള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.
പീഡിയാട്രിക് സൗകര്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനൊപ്പം വിദഗ്ദ്ധ പരിശീലനവും ആരംഭിച്ചു. പീഡിയാട്രിക് ഐ.സി.യു. കിടക്കകളുടെ എണ്ണം കൂട്ടും.
Summary: Daily vaccination will be increased to 2.5 lakhs, Kerala is preparing for the third wave. Kerala unveiled an action plan in case of a third wave of Corona at a meeting chaired by Health Minister Veena George.
Keywords: Kerala, Veena George, Covid, Vaccination, Third Wave
COMMENTS