Sita The Incarnation, a Bollywood film based on the Ramayana, is in controversy as actress Kareena Kapoor is all set to play the lead role
മുംബൈ: രാമായണം അടിസ്ഥാനമാക്കി ഒരുങ്ങുന്ന സീത ദി ഇന്‍കാര്‍നേഷന്‍ എന്ന ബോളിവുഡ് ചിത്രം വിവാദത്തില്‍. അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി നടി കരീന കപൂര്‍ വരുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നു.
സീതയാകാന്‍ ഒരു ഹിന്ദു നടി മതിയെന്നും ഹിന്ദു സംസ്‌കാരത്തെ ബഹുമാനിക്കുന്ന മറ്റാരെങ്കിലും ആ വേഷം ചെയ്യണമെന്നുമാണ് അഭിപ്രായം ഉയരുന്നത്. കങ്കണ റണൗത്ത്, യാമി ഗൗതം എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്.
കരീനയ്‌ക്കെതിരെ നിരവധി അവഹേളനങ്ങളും അവരെ ബോയ്‌കോട്ട് ചെയ്യണമെന്നുള്ള ഹാഷ് ടാഗും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. സീതയെക്കാള്‍ ശൂര്‍പ്പണഖയുടെ വേഷമാണ് അവര്‍ക്ക് ചേരുന്നത് എന്ന തരത്തിലുള്ള അവഹേളനങ്ങളാണ് നടിക്കെതിരെ ഉയരുന്നത്.
Keywords: Ramayana based film, Kareena Kapoor, Sita, Twitter
COMMENTS