അഭിനന്ദ് ന്യൂഡല്‍ഹി : പുതിയ കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരന്‍ അവരോധിക്കപ്പെടാന്‍ സാദ്ധ്യതയേറി. നിലവിലെ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി ...
നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ അടിപതറി നില്ക്കുന്ന പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ സുധാകരനെ പോലൊരു നേതാവു തന്നെ വേണമെന്നു വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍, കോണ്‍ഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങളാണ് പുതിയ കെപിസിസി അദ്ധ്യക്ഷനെ കണ്ടെത്തുന്നത് വൈകാന്‍ കാരണം.
വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചപ്പോള്‍ തന്നെ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ നേതൃത്വത്തോട് ഇടഞ്ഞിരുന്നു.
അടുത്ത കെപിസിസി അദ്ധ്യക്ഷന്‍ ആരു വേണമെന്ന ഹൈക്കമാന്‍ഡിന്റെ ചോദ്യത്തിന് ആരുടെയും പേരു നിശ്ചയിക്കാനില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചത്. വിഡി സതീശനും ഈ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, സുധാകരന്‍ വരുന്നതിനോട് എതിര്‍പ്പില്ലെന്നും സതീശന്‍ പറഞ്ഞു.
കെ മുരളീധരന്‍ കെപിസിസി പ്രസിഡന്റാകണമെന്നു ചെറിയൊരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താന്‍ മത്സരത്തിനില്ലെന്നു മുരളി പറഞ്ഞത് സുധാകരന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.
വര്‍ക്കിംഗ് പ്രസിഡന്റുമരായ കൊടിക്കുന്നില്‍ സുരേഷ്, കെ.വി തോമസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. പി.ടി തോമസ്, പി സി വിഷ്ണുനാഥ് എന്നിവരില്‍ ഒരാളെ കെപിസിസി പ്രസിഡന്റാക്കണമെന്നു ചെറിയൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
പക്ഷേ, എല്ലാ പേരുകളിലും മുന്‍തൂക്കം ഇപ്പോള്‍ സുധാകരനു തന്നെയാണ്. ഇപ്പോള്‍ ഗ്രൂപ്പുകാരെ അനുനയിപ്പിക്കാനും ഒതുക്കാനുമുള്ള ജോലികളാണ് കേരള ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ നടത്തുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസ് ആയതിനാല്‍, ഈ പേരുകളെല്ലാം വെട്ടി ഏതെങ്കിലും അത്ഭുതാവതാരമുണ്ടായാലും അതിശയിക്കാനില്ല.
Keywords: K Sudhakaran, Congress Party, KPCC, Oommen Chandy, Ramesh Chennithala
COMMENTS