കെ മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കാന്‍ ഹൈക്കമാന്‍ഡ്, പിടികൊടുക്കാതെ മുരളി

Rahul Gandhi plans to make K Muraleedharan the UDF convener in Kerala. The move also has the green light of Sonia Gandhi


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയേയും പ്രതിപക്ഷത്തെയും സജീവമാക്കുന്നതിന്റെ ഭാഗമായി കെ മുരളീധരനെ യു.ഡി.എഫ് കണ്‍വീനറാക്കാന്‍ രാഹുല്‍ ഗാന്ധി പദ്ധതിയിടുന്നു. ഈ നീക്കത്തിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടിയുമുണ്ട്. എന്നാല്‍, സ്ഥാനമേറ്റെടുക്കാനില്ലെന്ന നിലപാടിലാണ് മുരളീധരന്‍.

കെ. സുധാകരനും വി.ഡി സതീശനും നേതൃത്വം കൊടുക്കുന്ന സംഘത്തിലേക്കു മുരളീധരന്‍ കൂടി എത്തിയാല്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ അലകും പിടിയും മാറുമെന്നാണ് വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ കരുതുന്നത്. ഇതുകൊണ്ടാണ് മുരളീധരന്റെ പേരിനു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്‍ഗണന നല്കുന്നത്.

നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം വിസമ്മതിച്ചപ്പോള്‍ ഒരു എതിര്‍പ്പുമില്ലാതെ മത്സരിക്കാനിറങ്ങിയ നേതാവാണ് മുരളി. ഇതും ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്കു കാരണമായുണ്ട്.

മുരളീധരന്‍ കണ്‍വീനറാകണമെന്ന കാര്യത്തില്‍ ഏറെ താത്പര്യമുള്ളത് രാഹുല്‍ ഗാന്ധിക്കാണ്. ഇതിനിടെ, കേരളത്തില്‍ എ.ഐ.സി.സി നടത്തിയ രഹസ്യ സര്‍വേയിലും മുരളീധരായിരുന്നു ഏറ്റവും കൂടുതല്‍ പിന്തുണ കിട്ടിയത്. ഇതും നേതൃത്വത്തിന്റെ മനസ്സു മാറുന്നതിനു കാരണമായി.

എന്നാല്‍, മുരളീധരന്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മനസ്സില്‍ കണ്ടാണ് ഇപ്പോള്‍ സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇപ്പോള്‍ നേതൃത്വത്തില്‍ വന്നവര്‍ പരാജയമെന്നു വന്നാല്‍ നാളെ പരിഗണിക്കാവുന്ന പ്രധാന പേര് കെ മുരളീധരന്‍ എന്നതായിരിക്കും. അതു തന്നെയാണ് അദ്ദേഹത്തിന്റെ ഉന്നവും.

പിടി തോമസിനെ കണ്‍വീനറാക്കാന്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം മുളയിലേ നുള്ളുന്നതിനു കൂടിയാണ് അദ്ദേഹത്തെ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിച്ചത്.

ഗ്രൂപ്പു സമവാക്യങ്ങള്‍ നോക്കാതെ കരുത്തനായ ഒരാളെ തന്നെ കണ്‍വീനര്‍ പദത്തിലുമെത്തിക്കാനാണ് രാഹുലും സോണിയയും ലക്ഷ്യമിടുന്നത്. അതുകൊണ്ടു കൂടിയാണ് മുരളീധരന്റെ പേരിനു പരിഗണന കൂടിയതും. കെ പി സി സി അദ്ധ്യക്ഷനെന്ന നിലയില്‍ മുന്‍പ് മുരളി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളതും അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണമായിരുന്നു. മുരളിക്കു താത്പര്യമില്ലെന്ന് പൂര്‍ണമായും ഉറപ്പിച്ചാല്‍ മാത്രമേ മറ്റൊരു കണ്‍വീനറെ തേടാന്‍ സാദ്ധ്യതയുള്ളൂ.

വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ട കെ വി തോമസ്, കണ്‍വീനര്‍ പദത്തിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ കൊണ്ടുവരുന്നതിന് രാഹുല്‍ ഗാന്ധിക്കു തീരെ താത്പര്യമില്ല. 75 കരാനായ കെവി തോമസിന് പാര്‍ട്ടി കേന്ദ്ര മന്ത്രിപദം ഉള്‍പ്പെടെ ഏറെ സ്ഥാനങ്ങള്‍ നല്കിയിട്ടും അദ്ദേഹം ബിജെപിയോട് അടുക്കുന്നതായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് സംശയം ജനിച്ചിരുന്നു. അന്ന് ഇടഞ്ഞുനിന്ന തോമസിനെ സോണിയാ ഗാന്ധി നേരിട്ടു വിളിച്ചാണ് അനുനയിപ്പിച്ചത്. അതിന്റെ ബാക്കിപത്രമായാണ് വര്‍ക്കിംഗ് പ്രസിഡന്റാക്കിയതും.


പക്ഷേ, പാര്‍ട്ടി തലപ്പത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന വേളയില്‍ 75 വയസ്സായ തോമസ് മാഷിനെ നിയോഗിക്കാന്‍ രാഹുലിനു തീരെ താത്പര്യമില്ല. കേരളത്തിലെ എംപി എന്ന നിലയില്‍ രാഹുലിനു സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ താത്പര്യവുമുണ്ട്.

ഇതിനിടെ, നിലവിലെ കണ്‍വീനര്‍ എം എം ഹസ്സന് സ്ഥാനമൊഴിയാന്‍ തീരെ താത്പര്യമില്ല. ഹസ്സനെ പക്ഷേ, ഹൈക്കമാന്‍ഡ് തീരെ പരിഗണിക്കുന്നില്ല.

Summary: Rahul Gandhi plans to make K Muraleedharan as the UDF convener as part of activating the Congress party and the Opposition. The move also has the green light of Sonia Gandhi. However, Muraleedharan is adamant that he will not take over.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: കെ മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കാന്‍ ഹൈക്കമാന്‍ഡ്, പിടികൊടുക്കാതെ മുരളി
കെ മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കാന്‍ ഹൈക്കമാന്‍ഡ്, പിടികൊടുക്കാതെ മുരളി
Rahul Gandhi plans to make K Muraleedharan the UDF convener in Kerala. The move also has the green light of Sonia Gandhi
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizh3hniyZ15E6_ymH7UMu2XCSR-gITlq_0XuzzEDxCEat6hsDFydqELrqxlUBHVL8usPX7xC8bGF7kvXid-aM90wBFVhfLmVlDfsQzN9P6IHtl8dzqKZum0troZ3L1t-vNO7uDlsZ6zj58/s320/k+muraleedharan.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizh3hniyZ15E6_ymH7UMu2XCSR-gITlq_0XuzzEDxCEat6hsDFydqELrqxlUBHVL8usPX7xC8bGF7kvXid-aM90wBFVhfLmVlDfsQzN9P6IHtl8dzqKZum0troZ3L1t-vNO7uDlsZ6zj58/s72-c/k+muraleedharan.png
www.vyganews.com
https://www.vyganews.com/2021/06/k-muraleedharan-may-be-udf-convener.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/k-muraleedharan-may-be-udf-convener.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy