കൊച്ചി : പെരിയയില്‍ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് സി പി എമ്മി...
കൊച്ചി : പെരിയയില്‍ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് സി പി എമ്മിന്റെ ശുപാര്‍ശയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയ നടപടി ക്രൂരവും അപലപനീയവുമാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ ബാബു എം എല്‍ എ പറഞ്ഞു.
പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും മനസ്സ് എത്രമാത്രം ക്രൂരമാണെന്ന് ഈ നടപടി വിളിച്ചു പറയുന്നു. പെരിയ ഇരട്ട കൊലപാതക കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്ന് പണമൊഴുക്കിയാണ് സി ബി ഐ അന്വേഷണത്തെ തടയാന്‍ ശ്രമിച്ചത്.
അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളെയും പരിഹസിക്കുന്ന നടപടിയാണിത്. ഇരകളുടെ കുടുംബം ഇപ്പോഴും അനാഥമാണ്. ഇതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ 'ക്ഷേമമാതൃക'യെന്നും അദ്ദേഹം ചോദിച്ചു.
തീരുമാനം പുനപ്പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ ബാബു ആവശ്യപ്പെട്ടു.
Keywords: Congress leader, K Babu MLA, CPM, Judicial custody, Periya murder case, Kripesh, Sarath Lal
COMMENTS