മുന്നൊരുക്കത്തിനു അല്പവും വൈകരുതെന്ന് ഓര്‍മിപ്പിച്ച് എസ് ബി ഐയുടെ പഠന റിപ്പോര്‍ട്ട് റോയ് പി മാത്യു ഇന്ത്യയില്‍ പ്രതിരോധ കുത്തിവയ്പ്പ് വളരെ ക...
മുന്നൊരുക്കത്തിനു അല്പവും വൈകരുതെന്ന് ഓര്‍മിപ്പിച്ച് എസ് ബി ഐയുടെ പഠന റിപ്പോര്‍ട്ട്
റോയ് പി മാത്യു
ഇന്ത്യയില്‍ പ്രതിരോധ കുത്തിവയ്പ്പ് വളരെ കുറവായതിനാല്‍ കോവിഡ് മൂന്നാം തരംഗം ഉറപ്പായും സംഭവിക്കുമെന്ന് മുന്നറിയിപ്പായി പഠന റിപ്പോര്‍ട്ട്.മൂന്നാമത്തെ തരംഗം രണ്ടാമത്തേതിലും കഠിനമായിരിക്കും, പക്ഷേ മരണം കുറവായിരിക്കുമെന്നാണ് എസ്ബിഐ റിപ്പോര്‍ട്ട്.
കുറച്ച് ദിവസങ്ങളായി ദിവസേനയുള്ള കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെങ്കിലും, മൂന്നാമത്തെ തരംഗം സംഭവിക്കുക തന്നെ ചെയ്യും. കാരണം ഇന്ത്യന്‍ ജനസംഖ്യയുടെ 3.2 ശതമാനം പേര്‍ക്ക് മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് ഇതുവരെ നല്‍കിയിട്ടുള്ളൂ എന്നതാണ്.
രക്ഷ കുത്തിവയ്പ്പും ആരോഗ്യ അടിത്തറ ശക്തിപ്പെടുത്തലും
കോവിഡ് -19 മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ ആഘാതം കര്‍ശനമായ പ്രതിരോധ കുത്തിവയ്പ്പിലൂടെയും മെച്ചപ്പെട്ട ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെയും ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗവേഷണ രേഖയില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ രാജ്യങ്ങളില്‍ മൂന്നാം തരംഗത്തിന്റെ ശരാശരി ദൈര്‍ഘ്യം 98 ദിവസമാണെന്നും രണ്ടാമത്തെ തരംഗത്തില്‍ ഇതു 108 ദിവസമായിരുന്നുവെന്നും അഞ്ച് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാമത്തെ തരംഗത്തിന്റെ തീവ്രത രണ്ടാമത്തെ തരംഗത്തെപ്പോലെ കഠിനമാണെന്ന് അന്താരാഷ്ട്ര അനുഭവം ഉദ്ധരിച്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
എങ്കിലും, മൂന്നാം തരംഗത്തില്‍, നല്ല തയ്യാറെടുപ്പുണ്ടെങ്കില്‍ ഗുരുതര കേസുകളുടെ എണ്ണം കുറച്ചുകൊണ്ട് മരണ നിരക്ക് കുറയ്ക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാം തരംഗം തരുന്ന തിരിച്ചറിവുകള്‍
ഔദ്യോഗിക കണക്കനുസരിച്ച്, മാര്‍ച്ച് അവസാനം വരെ ഇന്ത്യയില്‍ 162,000 ആളുകള്‍ക്ക് കോവിഡ് -19 നിമിത്തം ജീവന്‍ നഷ്ടപ്പെട്ടു. രണ്ട് മാസത്തിനുള്ളില്‍, മരണസംഖ്യ ഇരട്ടിയായി. കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം 330,000 ആയി. രണ്ടാമത്തെ തരംഗത്തില്‍ കോവിഡ് കേസുകളുടെ ഗണ്യമായ വര്‍ധന രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ ദൗര്‍ബല്യം വ്യക്തമാക്കിത്തന്നു. ആശുപത്രികളില്‍ ഓക്‌സിജന്‍ പോലും കിട്ടാതെ ജനം മരിച്ചുവീഴുന്നതിനു രാജ്യം സാക്ഷിയായി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ദിവസേനയുള്ള പുതിയ കൊറോണ വൈറസ് കേസുകള്‍ കുറഞ്ഞുവരികയാണെങ്കിലും, മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുകയാണ്.
12-18 പ്രായത്തിലെ കുട്ടികള്‍ക്ക് കുത്തിവയ്പ്പ് ഉടന്‍ വേണം
12-18 പ്രായത്തിലുള്ള കുട്ടികള്‍ക്ക് അത്യാവശ്യമായി കുത്തിവയ്പ്പ് എടുക്കണമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. കുത്തിവയ്‌പ്പെടുക്കാന്‍ വികസിത രാജ്യങ്ങള്‍ സ്വീകരിച്ചതുപോലുള്ള നൂതന സംഭരണ തന്ത്രങ്ങള്‍ ഇന്ത്യയും അവലംബിച്ചേ തീരൂ.
മൂന്നാം തരംഗത്തിന്റെ സൂചനകള്‍ മഹാരാഷ്ട്രയില്‍ നിന്ന് ഇതിനകം തന്നെ വന്നു തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ മേയ് മാസത്തില്‍ 8,000 ത്തിലധികം കുട്ടികള്‍ക്ക് കൊറോണ വൈറസ് പിടിപെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കാമെന്നു ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മഹാരാഷ്ട്രയില്‍ തുടക്കമോ?
കുട്ടികളില്‍ കോവിഡിന്റെ ആഘാതം കുറയ്ക്കുന്നതിന് മഹാരാഷ്ട്ര നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സാംഗ്ലി നഗരത്തില്‍, കുട്ടികള്‍ക്കായി ഒരു കോവിഡ് -19 വാര്‍ഡ് തന്നെ തയ്യാറാക്കിക്കഴിഞ്ഞു. നിലവില്‍ അഞ്ച് കുട്ടികള്‍ ഇവിടെ ചികിത്സയിലാണ്, കൂടുതല്‍ വന്നേക്കുമെന്ന സംശയത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കുകയാണ്.
കുട്ടികള്‍ ഒരു ആശുപത്രിയിലാണെന്ന് തോന്നാത്ത വിധമാണ് വാര്‍ഡ് ഒരുക്കിയിരിക്കുന്നത്. അവര്‍ സ്‌കൂളിലോ നഴ്‌സറിയിലോ ആണെന്ന തോന്നലുണ്ടാക്കുന്ന തരത്തിലാണ് വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്നതെന്നു കോര്‍പ്പറേറ്റര്‍ അഭിജിത് ഭോസ്‌ലെ പറഞ്ഞു.
അഹമ്മദ്നഗറില്‍ ഈ മാസം മൊത്തം റിപ്പോര്‍ട്ടു ചെയ്ത കേസുകളുടെ പത്തു ശതമാനം പതിനെട്ടില്‍ താഴെ വരുന്നവരായിരുന്നു. ഇതാണ് അധികൃതരെ കുട്ടികള്‍ക്കായി വാര്‍ഡ് തുറക്കുന്നതിനെക്കുറിച്ചു ചിന്തിപ്പിച്ചത്. ഇന്ത്യ മൊത്തത്തില്‍ ഈ മാതൃത പിന്‍തുടരേണ്ട സമയമായെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
മൂന്നാം തരംഗത്തിന് തയ്യാറാണെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടം ശിശുരോഗവിദഗ്ദ്ധരെയും സജ്ജരാക്കുകയാണ്.
മൂന്നാം തരംഗം ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ
മൂന്നാം തരംഗം ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ ഉണ്ടാകുമെന്നാണ് മഹാരാഷ്ട്രയിലെ ആരോഗ്യ വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നതെന്ന് അഭിജിത് ഭോസ്‌ലെ പറയുന്നു.
ഫെബ്രുവരിയില്‍ ആരംഭിച്ച കൊറോണ വൈറസിന്റെ മാരകമായ രണ്ടാം തരംഗത്തില്‍ ഉലഞ്ഞ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. ആശുപത്രികള്‍ക്കു താങ്ങാനാവുന്നതിനുമപ്പുറം രോഗികളും മെഡിക്കല്‍ ഓക്‌സിജന്‍ പോലും കിട്ടാനില്ലാത്ത സ്്ഥിതിയും മഹാരാഷ്ട്രയെ ദുരന്തമുഖത്ത് എത്തിച്ചിരുന്നു.
കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഒഴിവാക്കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെ വിജയ് രാഘവന്‍ ഈ മാസം ആദ്യം പറഞ്ഞിരുന്നു.
എസ്ബിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, മെച്ചപ്പെട്ട ആരോഗ്യ പരിപാലന സംവിധാനവും സമഗ്രമായ കുത്തിവയ്പ്പും എടുത്താല്‍ മൂന്നാം തരംഗത്തില്‍ കേസുകളുടെ എണ്ണം 20 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ കഴിയും. ഇതോടൊപ്പം വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ 40,000 ആയി കുറയ്ക്കാനഉം കഴിയും. രണ്ടാം തരംഗത്തിലെ മരണം 1.7 ലക്ഷമാണ്.
Summary: India in the verge of Covid third wave, sights SBI study reports. Effective vaccination and building basic health amenities are the way out to third wave. Centeral Government's top scientific advisor Dr K Vijay Raghavan says the third wave is innevitable. Meanwhile in Maharashtra 8000 children fell ill after covid in
Keywords: Kerala, India, Covid 19, Third Wave, Second Wave, Maharashtra, SBI
COMMENTS