സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടക്കം രൂക്ഷ വിമര്‍ശത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ നയത്തില്‍ കാതലായ മാറ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടക്കം രൂക്ഷ വിമര്‍ശത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ നയത്തില്‍ കാതലായ മാറ്റം വരുത്തി. ഇതോടെ, 18 മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്കാനും സംഭരണം കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാക്കാനും തീരുമാനമായി.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിന്റെ സംഭരണം കേന്ദ്രമായിരിക്കും നടത്തുക. സംഭരണ മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും. നിര്‍മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങും. ഇതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള 25 ശതമാനവും ഉള്‍പ്പെടും. ഇത് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കും.
ശേഷിക്കുന്ന 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടുള്ളൂ.
പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ നവംബര്‍ വരെ നീട്ടി. ദീപാവലി വരെ 80 കോടി പേര്‍ക്കു സൗജന്യ റേഷന്‍ നല്‍കും.കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണം നടക്കുന്നു. ഇക്കാര്യത്തിലും വൈകാതെ സന്തോഷ വാര്‍ത്തയുണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് കോവിഡ് ബാധ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിദഗ്ദ്ധരുടെ നിര്‍ദേശ പ്രകാരം കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുക്കുന്നത് ആലോചിക്കും. കുട്ടികള്‍ക്കുള്ള രണ്ട് വാക്‌സിനുകളുടെ ട്രയല്‍ അന്തിമ ഘട്ടത്തിലാണ്. മൂക്കിലൂടെ നല്‍കുന്ന സ്‌പ്രേ വാക്‌സിനും പരീക്ഷണ ഘട്ടത്തിലാണ്. ഇതു വിജയിച്ചാല്‍ രാജ്യത്തെ വാക്‌സിനേഷനില്‍ വലിയൊരു മുന്നേറ്റമുണ്ടാകും.
ഏഴു കമ്പനികള്‍ രാജ്യത്ത് പലതരം വാക്‌സീന്‍ തയാറാക്കുന്നുണ്ട്. മൂന്നു കമ്പനികളുടെ വാക്‌സിനുകളുടെ ട്രയല്‍ അവസാന ഘട്ടത്തിലാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Summary: Following strong criticism, including from the Supreme Court, the central government has made a fundamental change in the Covid vaccine policy. With this, it was decided to provide free vaccine to all those above 18 years of age and direct the procurement to the Central Government.
Keywords: Narendra Modi, Covid Vaccine, Supreme Court, Central government, India, Covaxine, Covishield
COMMENTS