കൊല്ലം: കൊല്ലത്ത് ഭര്‍ത്തൃവീട്ടില്‍ വിസ്മയ മരണപ്പെട്ട കേസില്‍ പ്രതി കിരണ്‍കുമാറിന് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി....
കൊല്ലം: കൊല്ലത്ത് ഭര്‍ത്തൃവീട്ടില്‍ വിസ്മയ മരണപ്പെട്ട കേസില്‍ പ്രതി കിരണ്‍കുമാറിന് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി.
കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐ.ജി ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വസതിയിലെത്തി ബന്ധുക്കളോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു.
സംഭവം കൊലപാതകമാണോ എന്നതല്ല ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നതാണ് ഇവിടെ പ്രധാനമെന്നും ഈ കേസില്‍ തെളിവുകളേറെയുണ്ടെന്നും അവ ശക്തവുമാണെന്നും ഐ.ജി വ്യക്തമാക്കി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുകയും ഈ വിഷയത്തില്‍ ഡോക്ടറുടെ മൊഴിയും എടുത്തശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു.
ഇതോടൊപ്പം ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ ചടയമംഗലം പൊലീസ് ഒത്തുതീര്‍പ്പാക്കിയ കേസും പുന:രന്വേഷിക്കുമെന്നും ഐ.ജി വ്യക്തമാക്കി.
Keywords: Vismaya's death case, I.G Harshitha Attallori, Murder
COMMENTS