The Hindu Kerala Bureau Chief S Anil Radhakrishnan (54) died of a heart attack. He died at home near Kuravankonam Market Road
തിരുവനന്തപുരം: ദി ഹിന്ദു കേരള ബ്യൂറോ ചീഫ് എസ് അനില്‍ രാധാകൃഷ്ണന്‍ (54) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. പകല്‍ ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തില്‍.
കവടിയാര്‍ റസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. സതീ ദേവിയുടെയും പരേതനായ കെ രാധാകൃഷ്ണ പിള്ളയടുടെയും മകനാണ്. ഭാര്യ: സിന്ദു എസ് എസ് (എസ് എസ് കെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍). മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്.
1992 ല്‍ പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ (പിടിഐ) യുടെ മുംബയ് ബ്യൂറോയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചു. 1997 ല്‍ ദി ഹിന്ദുവിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ ജോലിയില്‍ പ്രവേശിച്ചു. ധനകാര്യം, ടൂറിസം, ഗതാഗതം എന്നീ മേഖലകളുടെ പുരോഗതിക്കുതകുന്ന അനവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കവടിയാര്‍ റസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു.
COMMENTS