Guidelines have been revised to increase the Covid test based on the Test Positivity Rate in Local Governments in Kerala, said Minister Veena George
തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി.
ഒരാഴ്ചയിലെ ശരാശരി അനുസരിച്ചായിരിക്കും പരിശോധന നടത്തുകയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ടി.പി.ആര്‍ 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധന ആ പ്രദേശത്തു നടത്തും. അതായത് തുടര്‍ച്ചയായി മൂന്നു ദിവസം 100 കേസുകള്‍ വീതമുണ്ടെങ്കില്‍ 3000 പരിശോധന ് ദിവസവും ആ പ്രദേശത്തു നടത്തും.
ടി.പി.ആര്‍. കുറയുന്നതനുസരിച്ച് പരിശോധനയും കുറയ്ക്കും.
ഒരാഴ്ചയിലെ ടി.പി.ആര്‍. 20നും 30 ശതമാനത്തിനും ഇടയ്ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടി പരിശോധന നടത്തും.
ടി.പി.ആര്‍. 2നും 20 ശതമാനത്തിനും ഇടയ്ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടി പരിശോധന നടത്തും.
ടി.പി.ആര്‍. രണ്ടു ശതമാനത്തിന് താഴെയായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ അഞ്ചിരട്ടി പരിശോധന നടത്തണം. ഒരു പൂളില്‍ അഞ്ചു സാമ്പിള്‍ എന്ന നിലയില്‍ ആര്‍.ടി.പി.സി.ആര്‍. പൂള്‍ഡ് പരിശോധനയാണ് നടത്തുക.
ജില്ലാ സര്‍വയലന്‍സ് യൂണിറ്റാണ് ഈ നിരക്ക് വിശകലനം ചെയ്തു പരിശോധനയ്ക്കുള്ള ടാര്‍ജറ്റ് നിശ്ചയിക്കുക.
വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങള്‍, പ്രത്യേക പ്രദേശങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ സമീപത്തുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. മൊബൈല്‍ ടെസ്റ്റിംഗ് ലാബുകളും ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.
Summary: Guidelines have been revised to increase the Covid test based on the Test Positivity Rate (TPR) in Local Governments in Kerala. Health Minister Veena George said the tests would be based on a weekly average.
COMMENTS