'Grahanam', a psychological thriller based on real events is now released in Nee stream.The film is directed by Anand Paga
കൊച്ചി: യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ ഗ്രഹണം നീസ്ട്രീമിലെത്തി.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് പാഗ ആണ്. ശ്രീനന്ദിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആനന്ദ് പാഗയും ദേവിക ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഗ്രഹണം എന്ന പ്രതിഭാസത്തില്‍ സിംഗപ്പൂരില്‍ ഗവേഷണം നടത്തുന്ന റോയ് കുരുശിങ്കെലിനെയും അദ്ദേഹത്തിന്റെ ഭാര്യ റ്റീനാ മാത്യൂസിനെയും മുന്‍നിര്‍ത്തിയാണ് കഥ വികസിക്കുന്നത്.
വിഖ്യാത ഗായകന്‍ കമുകറ പുരുഷോത്തമന്റെ കൊച്ചുമകളും പ്രസിദ്ധ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ അനന്തരവളുമായ ദേവിക ശിവനാണ് ഗ്രഹണത്തിന്റെ നായികാ കഥാപാത്രമായ റ്റീനാ മാത്യൂസിനെ അവതരിപ്പിക്കുന്നത്.
നാടക, ഹ്രസ്വചിത്ര രംഗങ്ങളില്‍ ശ്രദ്ധേയനായ ജിബു ജോര്‍ജാണ് നായക കഥാപാത്രമായ റോയ് കുരിശിങ്കലിനെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും ആദ്യ ചിത്രമാണ് ഗ്രഹണം. സുധീര്‍ കരമന, വിജയ് മേനോന്‍, ജയറാം നായര്‍, സൂരജ് ജയരാമന്‍, ആന്‍ സൂരജ് (വി ആര്‍ എ സംഭവം), ബിനൂപ് നായര്‍ എന്നീവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിംഗപ്പൂരിലാണ് ഒട്ടുമിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. രാജ് വിമല്‍ ദേവാണ് കാമറ. ചിത്ര സംയോജനം നിര്‍വഹിച്ചിരിക്കുന്നത് അജ്മല്‍ സാബുവാണ്. ഓഡിയോഗ്രഫി നിര്‍വഹിച്ചത് ദേശീയ പുരസ്‌കാര ജേതാവായ എം ആര്‍ രാജകൃഷ്ണനാണ്.
ലിങ്കു ഏബ്രഹാമിന്റെ വരികള്‍ക്കു ആനന്ദ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്നു. വിനീത് ശ്രീനിവാസന്‍ പാടിയ മിഴിനിലാവായ്, ഹരിശങ്കര്‍ കെ എസ് ആലപിച്ച വെണ്മുകിലായ്, വൈഷ്ണവി കണ്ണന്‍ പാടിയ പോകാനതിലേറെ എന്നീ ഗാനങ്ങള്‍ ഇതിനോടകം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
Summary: 'Grahanam', a psychological thriller based on real events is now released in Nee stream.The story, screenplay and direction of the film is by Anand Paga. The film is produced by Anand Paga and Devika Sivan under the banner of Sreenandiya Productions.
COMMENTS