ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജുവഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ യു.എ.ഇയ്ക്ക് നോട്ടീസ് നല്കി ഇന്ത്യ. കേസില്‍ മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പ്രത...
ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജുവഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ യു.എ.ഇയ്ക്ക് നോട്ടീസ് നല്കി ഇന്ത്യ. കേസില്‍ മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.
ഇതു സംബന്ധിച്ച വിവരങ്ങളും യു.എ.ഇയ്ക്ക് ഇന്ത്യ കൈമാറി. യു.എ.ഇയില്‍ നിന്ന് മറുപടി ലഭിച്ച ശേഷം കസ്റ്റംസ് മറ്റു നടപടികളിലേക്ക് കടക്കും. കേസ് വിവാദമായതോടെ മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്മാര് യു.എ.ഇയിലേക്ക് മടങ്ങിയിരുന്നു. ഇവരെ പ്രതിചേര്‍ക്കാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.
Keywords: Gold smuggling case , UAE, India, Customs
COMMENTS