The Supreme Court has terminated proceedings against Italian sailors in the shoot out case.
ബോട്ടുടമയ്ക്കു രണ്ടു കോടി രൂപ നഷ്ടപരിഹാരം കിട്ടും
ന്യൂഡല്‍ഹി: കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു നാലു കോടി രൂപ വീതം നഷ്ടപരിഹാരം ഉറപ്പാക്കിക്കൊണ്ട്, കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ക്രിമിനല്‍ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു.
നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതിനുള്ള ചുമതല കേരള ഹൈക്കോടതിക്കാണ്. ഇതേസമയം, ഇറ്റാലിയന്‍ നാവികര്‍ക്കെതിരേയുള്ള വിചാരണ ഇറ്റലിയില്‍ ഉടന്‍ ആരംഭിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതിയില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ കെട്ടിവച്ച, നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറും.
മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാലു കോടി രൂപ വീതവും ബോട്ടുടമയ്ക്ക് രണ്ടു കോടി രൂപയും നല്കുന്ന തരത്തിലാണ് ഇറ്റലി തുക കെട്ടിവച്ചത്.
2012 ഫെബ്രുവരി 15നാണ് ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലില്‍ മത്സബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന കൊല്ലം സ്വദേശി വാലന്റൈന്‍, കുളച്ചല്‍ സ്വദേശി അജീഷ് പിങ്കി എന്നിവരെ എന്റിക്ക ലെക്സി എന്ന എണ്ണക്കപ്പലിലെ സുരക്ഷാ സൈനികര്‍ വെടിവച്ചു കൊന്നത്. പ്രതികളായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവരെ കപ്പലില്‍ തടഞ്ഞുവച്ചെങ്കിലും ഏറെ പ്രതിഷേധമുയര്‍ന്നതിനു ശേഷം 19നാണ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ഇറ്റലിയിലേക്കു വിട്ടയച്ചു.
കേസന്വേഷണം അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ പ്രതികളെ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലേക്കു മാറ്റി. 2013ല്‍ പ്രതികള്‍ക്ക് ഇറ്റലിയിലേക്കു പോകാന്‍ അനുമതി നല്‍കി. പ്രതികളെ രക്ഷിക്കാന്‍ ഇറ്റലി എല്ലാ വഴികളും തിരഞ്ഞു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിനു വഴങ്ങി പ്രതികള്‍ക്കെതിരെ വധശിക്ഷ കിട്ടാവുന്ന സുവ നിയമം ചുമത്തിയില്ല.
ഇറ്റലിയിലേക്കു പോയ പ്രതികളെ മടരക്കിക്കൊണ്ടുവന്നുവെങ്കിലും പിന്നീട് ഒരാളെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ഇറ്റലിക്കു കൈമാറി. ബിജെപി ര്‍ക്കാര്‍ രണ്ടാമനെയും വിട്ടുകൊടുത്തു. തുടര്‍ന്ന് വിചാരണ ഒഴിവാക്കി രാജ്യാന്തര ട്രിബ്യൂണലിന്റെ വിധി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
2020 മെയ് 21നാണ് നഷ്ടപരിഹാരം നല്‍കാന്‍ രാജ്യാന്തര ട്രിബ്യൂണല്‍ വിധിച്ചത്. തുടര്‍ന്നു കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നഷ്ടപരിഹാരത്തുക കൈമാറാതെ കേസ് അവസാനിപ്പിക്കുന്നതിനെ കേരള സര്‍ക്കാര്‍ എതിര്‍ത്തു.
ഇതോടെ, നഷ്ടപരിഹാരം നല്‍കാതെ കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതിയും നിലപാടെടുത്തു.
ഇറ്റലി കൊടുത്ത 10 കോടി രൂപ കെട്ടിവച്ച വിവരം ജൂണ്‍ 11 ന് സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെയാണ് കേസ് അവസാനിപ്പിക്കുന്ന വിധിയിലേക്ക് സുപ്രീം കോടതി എത്തിയത്. ഇതോടെ, ഹൈക്കോടതിയിലും ഇതു സംബന്ധിച്ചുള്ള കേസുകള്‍ അവസാനിക്കുകയാണ്.
Summary: The Supreme Court has terminated criminal proceedings against Italian sailors in the shoot out case, securing compensation of Rs 4 crore each to the families of the slain fishermen.
The Kerala High Court is responsible for the distribution of compensation. Meanwhile, the Supreme Court has directed that the trial of Italian sailors begin soon in Italy.
The order was passed by a bench comprising Justice Indira Banerjee and Justice MR Shah. The compensation of Rs 10 crore fixed by the Italian government in the Supreme Court will be transferred to the Kerala High Court Registry.
Keywords: Kerala, Italian Sailors, Sea Killing Case, Kerala High Cour, Justice Indira Banerjee, Justice MR Shah, Supreme Court, Fisher men
COMMENTS