In Kerala, financial assistance was given to children who lost their parents due to Covid, said Health Minister Veena George
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 നിമിത്തം അച്ഛനമ്മമാരെയും രക്ഷിതാക്കളെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് ഉത്തരവായി.
വനിതാ ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ച വിവരം ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് അറിയിച്ചത്.
കോവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ച കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ നേരത്തേ മരിച്ചുപോവുകയും ശേഷിച്ച ആള്‍ ഇപ്പോള്‍ കോവിഡ് മൂലം മരിച്ചു രക്ഷിതാക്കളിലാതായതുമായ എല്ലാ കുട്ടികള്‍ക്കും ധനസഹായം നല്കും.
കുട്ടിക്ക് 18 വയസ് ആകുന്നതുവരെ വനിതാ ശിശു വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്ന് 2000 രൂപ വീതം കുട്ടിയുടെയും കുട്ടിയുടെയും ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് മാസം തോറും നിക്ഷേപിക്കും. ഈ കുട്ടികളുടെ പേരില്‍ മൂന്നു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും നല്കും. ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠന ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്കും.
ധനവകുപ്പാണ് ഈ ധനസഹായങ്ങള്‍ക്ക് ആവശ്യമായി വരുന്ന അധികതുക അനുവദിക്കുക. 74 കുട്ടികളാണ് ഇതുവരെ ഇത്തരത്തില്‍ ധനസഹായം നല്‌കേണ്ടവരായുള്ളത്.
Summary: In Kerala, financial assistance was given to children who lost their parents due to Covid-19.
Health, Women and Child Development Minister Veena George said the order was issued by the Women and Child Development Department.
COMMENTS