സംവിധായകന്‍ പ്രിയദര്‍ശന്‍ ഫേസ്ബുക്കിലൂടെ പുസ്തകം പ്രകാശനം ചെയ്തു തിരുവനന്തപുരം: മലയാളികളായ ഏഴ് പെണ്‍കവികളുടെ ഇംഗ്ലീഷ് കവിതാ സമാഹാരം 'മ്...
സംവിധായകന്‍ പ്രിയദര്‍ശന്‍ ഫേസ്ബുക്കിലൂടെ പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: മലയാളികളായ ഏഴ് പെണ്‍കവികളുടെ ഇംഗ്ലീഷ് കവിതാ സമാഹാരം 'മ്‌റാക്കി' (Meraki) ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തു.
ഹേമാ നായര്‍ ആര്‍, മധുമതി രാജമ്മ, നാസ്‌നിന്‍ സുള്‍ഫത്ത് നാസര്‍, ഷഹീന്‍ നദീം, ശാലിനി സോമനാഥ്, മിനി ബാബു, അശ്വതി അരവിന്ദാക്ഷന്‍ എന്നിവര്‍ എഴുതിയ കവിതകളാണ് സമാഹാരത്തിലുള്ളത്.
അധ്യാപകരായ അശ്വതി അരവിന്ദാക്ഷനും മിനി ബാബുവും എഡിറ്റ് ചെയ്ത 42 കവിതകളാണ് പുസ്തകത്തിലുള്ളത്. സ്ത്രീയുടെ ജീവിതമാണ് മിക്ക കവിതകളുടേയും വിഷയം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ അനുഭവങ്ങളെ, അവരുടെ വികാരങ്ങളെ, ഭാവനകളെയൊക്കയാണ് ഈ കവിതകള്‍ പ്രതിഫലിപ്പിക്കുന്നത്.
'കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം വനിതകളുടെ കവിതാപുസ്തകം 'മ്‌റാക്കി' പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. മിക്ക കവിതകളിലും സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങള്‍ നമ്മുക്ക് വായിക്കാം. അവരുടെ പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍ എന്നിവയുടെ സര്‍ഗാത്മകമായ ആവിഷ്‌ക്കാരമാണ് ഈ കവിതകളൊക്കെയും', പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഗ്രീക്ക് ഭാഷയില്‍ പിറവി കൊണ്ടതാണ് 'മ്‌റാക്കി' എന്ന വാക്ക്. തികഞ്ഞ ഭക്തിയോടെ, അഭിനിവേശത്തോടെ, ശ്രദ്ധയോടെ സര്‍ഗ്ഗാത്മക പ്രവൃത്തിയില്‍ നമ്മളുടെ ഒരു ചിന്തിനെ അവശേഷിപ്പിക്കുക എന്നതാണ് ആ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള ഓഥേഴ്സ് പ്രസ്സാണ് പ്രസാധകര്‍.
Summary: Film director Priyadarshan has released a collection of English poems by seven Malayalee female poets titled 'Meraki' on his Facebook page. The collection includes poems written by Hema Nair R, Madhumati Rajamma, Nasreenin Sulfat Nasser, Shaheen Nadeem, Shalini Somnath, Mini Babu and Ashwati Aravindakshan.
COMMENTS