കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തു കേസിലെ പ്രധാന പ്രതിയായ ഒരാള്‍ കൂടി അറസ്റ്റില്‍. ഓമശേരി സ്വദേശി പി.എസ് മുഹമ്മദ് മന്‍സൂറാണ് അറസ...
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തു കേസിലെ പ്രധാന പ്രതിയായ ഒരാള്‍ കൂടി അറസ്റ്റില്‍. ഓമശേരി സ്വദേശി പി.എസ് മുഹമ്മദ് മന്‍സൂറാണ് അറസ്റ്റിലായത്. ദുബായില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു.
ഇയാള്‍ക്കെതിരെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കാന്‍ അന്വേഷണസംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെ സഹായിയാണ് ഇപ്പോള്‍ പിടിയിലായ മുഹമ്മദ് മന്‍സൂര്‍. ഈ കേസിലെ പ്രധാന പ്രതിയായ ഫൈസല്‍ ഫരീദ് ഇപ്പോഴും ഒളിവിലാണ്.
Keywords: Diplomatic baggage Gold smuggling case, Arrest, NIA,
COMMENTS