തിരുവനന്തപുരം: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള എന്‍.ജി.ഒ യൂണിയന്‍ സംഘടിപ്പിച്ച നവകേ...
തിരുവനന്തപുരം: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള എന്‍.ജി.ഒ യൂണിയന്‍ സംഘടിപ്പിച്ച നവകേരള സൃഷ്ടിയും സിവില്‍ സര്‍വീസും എന്ന വെബിനാറില്‍ പങ്കെടുക്കവേയാണ് മുഖ്യമന്ത്രി ഒരു പറ്റം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിച്ചത്.
സിവില്‍ സര്‍വീസ് മേഖലയുടെ ശോഭകെടുത്തുന്ന ന്യൂനപക്ഷം ഇപ്പോഴുമുണ്ടെന്നും എന്തു വന്നാലും മാറില്ലെന്ന മനോഭാവമാണ് ഇവര്‍ക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി എന്നു പറയുന്നത് കൈക്കൂലി വാങ്ങല്‍ മാത്രമല്ലെന്നും സര്‍ക്കാര്‍ ഫണ്ട് അനര്‍ഹമായ ഇടങ്ങളിലേക്ക് ചോര്‍ന്നുപോകുന്നത് കണ്ടുനില്‍ക്കുന്നതും അഴിമതിയുടെ ഗണത്തില്‍പ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം അഴിമതികള്‍ വലിയ അളവില്‍ ഇല്ലാതാക്കാനായെന്നും എങ്കിലും ന്യൂനപക്ഷം നിലവിലുണ്ടെന്നും എന്തു വന്നാലും മാറില്ലെന്ന മനോഭാവമാണ് ഇവര്‍ക്കുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കേരളത്തിന്റെ സമഗ്രമായ പുരോഗതിക്ക് സിവില്‍ സര്‍വീസ് നല്‍കിയിട്ടുള്ള സംഭാവന ചെറുതല്ലെന്നും അത് വിശ്വസിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: CM Pinarayi Vijayan,Civil servants, Criticise, Kerala
COMMENTS