Former US President Donald Trump has said that the Covid epidemic is China's creation and that it has devastated India China must pay the compensation
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി ചൈനയുടെ സൃഷ്ടി തന്നെയാണെന്നും അത് ഇന്ത്യയെ തകര്‍ത്തുകളഞ്ഞെന്നും ചൈന നശഷ്ടപരിഹാരം നല്കണമെന്നും അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ചൈന തന്നെയാണ് ആഗോളതലത്തില്‍ കോവിഡ് വ്യാപനത്തിന് ഉത്തരവാദി. അമേരിക്കയ്ക്കു ചൈന 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കമെന്ന് ഒരു അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
കോവിഡ് തകര്‍ത്ത രാജ്യങ്ങള്‍ ഒരിക്കലും പഴയതുപോലെ ആകില്ല. വളരെ മോശമായാണ് അമേരിക്കയെ കോവിഡ് ബാധിച്ചത്. അതിലും മോശമാണ് മറ്റു പല രാജ്യങ്ങളുടെയും സ്ഥിതി. ഇന്ത്യ കോവിഡില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. മിക്ക രാജ്യങ്ങളും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.
ചൈനയിലെ വുഹാനിലാണ് 2019ല്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ വൈറസ് പരീക്ഷണ ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്ന് തുടക്കത്തില്‍ തന്നെ ട്രംപ് ആരോപിച്ചിരുന്നു.
വൈറസ് എവിടെ നിന്ന്, എങ്ങനെ വന്നുവെന്നു കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. എനിക്കതറിയാം. കോവിഡ് പ്രതിസന്ധിയില്‍ നിന്നു വേഗത്തില്‍ മടങ്ങിവരുന്ന രണ്ട് സാമ്പത്തിക ശക്തികളിലൊന്ന് ചൈനയാണ്. അതുകൊണ്ട് അവര്‍ തീര്‍ച്ചയായും സഹായഹസ്തം നീട്ടേണ്ടതുണ്ട്.
പ്രസിഡന്റ് പദമൊഴിഞ്ഞതില്‍ പിന്നെ മാധ്യമങ്ങളില്‍ നിന്ന് അകന്നുനിന്ന ട്രംപിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയ്ക്കു വഴിമരുന്നിട്ടിരിക്കുകയാണ്.
ട്രംപിന്റെ പരാമര്‍ശത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടുമില്ല.
Summary: Former US President Donald Trump has said that the Covid epidemic is China's creation and that it has devastated India and that China must pay the compensation. China itself is responsible for the spread of Covid globally. Trump said in an interview that China would pay $ 10 trillion in compensation to the United States.
COMMENTS