ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള ശീതസമരം തുടരുന്നു. ട്വിറ്ററിന് ഐ.ടി നിയമം ഉടന്‍ നടപ്പാക്കണമെന്നുള്ള അന്ത്യശാസനം നല്‍കി...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള ശീതസമരം തുടരുന്നു. ട്വിറ്ററിന് ഐ.ടി നിയമം ഉടന്‍ നടപ്പാക്കണമെന്നുള്ള അന്ത്യശാസനം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഐ.ടി നിയമങ്ങള്‍ നടപ്പാക്കാനുള്ള അവസാന അവസരമാണ് ഇപ്പോള്‍ നല്‍കുന്നതെന്നും ഇല്ലെങ്കില്‍ അന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകാനും കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ആറുമാസമായി ലോഗിന്‍ ചെയ്തിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ബ്ലൂ ടിക് വെരിഫിക്കേഷന്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഐ.ടി ആക്ട് 2000 ലെ 79 -ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില്‍ നിന്നുള്ള ഒഴിവാക്കല്‍ പിന്‍വലിക്കും, ഐ.ടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങള്‍ എന്നിവപ്രകാരമുള്ള അനന്തരനടപടികള്‍ നേരിടേണ്ടിവരും തുടങ്ങിയ കര്‍ശന മുന്നറിയിപ്പുകളാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
Keywords: Central government, Twitter, I.T law, Blue tick
COMMENTS