മഥുര: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ചുമത്തിയ ആദ്യ കുറ്റം മഥുര കോടതി ഒഴിവാക്കി. കാപ്പനൊപ്പം അറസ്റ്റി...
മഥുര: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ചുമത്തിയ ആദ്യ കുറ്റം മഥുര കോടതി ഒഴിവാക്കി. കാപ്പനൊപ്പം അറസ്റ്റിലായിരുന്ന മറ്റ് മൂന്നുപേരെയും കോടതി കുറ്റവിമുക്തരാക്കി.
സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരായ കുറ്റം. എന്നാല്‍ കോടതി നിര്‍ദ്ദേശിച്ച ആറുമാസത്തിനകം പൊലീസിന് റിപ്പോര്‍ട്ട് സമര്‍പ്പിനാകാത്തതിനാലാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.
കാലാവധിക്കുള്ളില്‍ മതിയായ തെളിവുകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനാകാത്തതിനാല്‍ കേസ് ഒഴിവാക്കുന്നതായും സൂചനയുണ്ട്.
അതേസമയം സിദ്ദിഖ് കാപ്പന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഈ മാസം 22 ന് പരിഗണിക്കും. ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ തേടിയുള്ള യാത്രാമദ്ധ്യേയാണ് കാപ്പനെയും മറ്റ് മൂന്നു പേരെയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആദ്യം സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ് ചെയ്തതെങ്കിലും പിന്നീട് ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നു കാട്ടി യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തുകയായിരുന്നു.
Keywords: Siddique Kappan, case, Court, UAPA, U.P police
COMMENTS