കോഴിക്കോട്: സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമ...
കോഴിക്കോട്: സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കി കോടതി.
സുരേന്ദ്രനെ പുറമെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കാസര്‍കോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ പത്രിക നല്‍കിയ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ.സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ.സുരേന്ദ്രന്‍ പണം നല്‍കിയെന്നാണ് പരാതി.
15 ലക്ഷം രൂപയാണ് താന്‍ ഇതിനുവേണ്ടി ചോദിച്ചതെന്നും എന്നാല്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും സുരേന്ദ്രന്‍ നല്‍കിയെന്നും കെ.സുന്ദര തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വി.വി രമേശനാണ് പൊലീസില്‍ പരാതി നല്‍കിയത്.
Keywords: K.Surendran, Case, K.Sundara, Court
COMMENTS