സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടു ലക്ഷം രൂപ കൈക്കൂലി കിട്ടിയെന്ന കെ സുന്ദരയുടെ ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടു ലക്ഷം രൂപ കൈക്കൂലി കിട്ടിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു.
ബദിയഡുക്ക പൊലീസ് എടുത്തിരിക്കുന്ന കേസിന്റെ അടിസ്ഥാനം തിരഞ്ഞെടുപ്പു ചട്ട ലംഘനമാണ്. കെ സുരേന്ദ്രനു വേണ്ടി
മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞുകൊടുക്കുന്നതിനു ബിജെപി നേതാക്കളില്‍ നിന്ന് രണ്ട് ലക്ഷം രൂപ പ്രതിഫലം കിട്ടിയെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തിയത്.
കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.
തുടര്‍ന്നു വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് തനിക്കു പിന്മാറാന്‍ പ്രതിഫലം കിട്ടിയതായി സുന്ദര സമ്മതിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മൊഴിക്കു പിന്നാലെ തനിക്കും അമ്മയ്ക്കുമെതിരെ ബിജെപി ഭീഷണി മുഴക്കിയെന്നും സുന്ദര ചാനലുകളോടു പറഞ്ഞു.
ഇതിനിടെ, കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണനെ ചോദ്യം ചെയ്യും. പതി ര്‍മരാജനുമായി ഹരികൃഷ്ണന്‍ ഫോണിലൂടെ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.കെ സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ധര്‍മരാജനെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് ഇരുവരും സമ്മതിക്കുകയും കുഴല്‍പ്പണ ഇടപാടുമായി ബന്ധമില്ലെന്നു പറയുകയും ചെയ്തിരുന്നു.
അതേസമയം, കുഴല്‍പ്പണക്കേസ് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയാകുന്നതിനിടയിലാണ് ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെ സുരേന്ദ്രനെതിരെയുള്ള രൂക്ഷമായ പ്രതികരണം കൂടിയാണിത് . സാധാരണ ബിജെപി നേതാക്കള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരോപണം നിഷേധിക്കുകയാണ് പതിവ്.സി കെ പത്മനാഭന്റെ പ്രതികരണത്തോടെ കെ സുരേന്ദ്രന്‍ ഉള്‍പ്പെടുന്ന സംസ്ഥാന നേതൃത്വം വെട്ടിലാവുകയാണ്.
ബി ജെ പി മുന്‍ സംസ്ഥാന സെക്രട്ടറിയായ പി പി മുകുന്ദന്റെ പ്രതികരണവും നിര്‍ണ്ണായകമാണ്. ബിജെപിയുടെ കുഴല്‍പ്പണ ഇടപാടിന് അന്തിമമായി ഉത്തരം പറയേണ്ടത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണെന്ന് അദ്ദേഹം പറഞ്ഞു .ബിജെപി കോര്‍ ഗ്രൂപ്പ് ചേര്‍ന്ന് വ്യക്തമായ നിലപാട് എടുക്കണം. അല്ലെങ്കില്‍ എല്ലാവരെയും സംശയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്ന ഭിന്നാഭിപ്രായം വരും ദിവസങ്ങളില്‍ ബി ജെ പിയിക്കുള്ളില്‍ വലിയ രീതിയില്‍ ഭിന്നത ഉണ്ടാകുമെന്നാണ് സൂചന.
Keywords: K Surendran, Sundara, BJP, Manjeswar, Kerala
COMMENTS