Chief Minister Pinarayi Vijayan has said that the government will look into the possibility of establishing a special court system to deal dowry cases
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റവാളികള്‍ക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കോടതി സംവിധാനം അനുവദിക്കാനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യന്ത്രി.
സ്ത്രീധനം സാമൂഹ്യ വിപത്താണ്. സ്ത്രീധന പീഡന കേസുകളില്‍ കര്‍ശന നടപടി വേണം. പൊലീസ് പരാതിക്കാരുടെ അടുത്ത് ഒറ്റ ഫോണ്‍കോളില്‍ എത്തണം. അതിനെ നിയമത്തിന്റെ നൂലാമാലകള്‍ ബാധിക്കരുത്. പൊലീസിന്റെ സഹകരണം സ്ത്രീസുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണം. സ്ത്രീകള്‍ക്ക് ഭയപ്പെടാതെ പൊലീസ് സ്റ്റേഷനില്‍ എത്താനാകണം.
സ്ത്രീധന വിഷയത്തില്‍ വാര്‍ഡ് തല ബോധവത്ക്കരണം നടത്താന്‍ തദ്ദേശ സ്വയം ഭരണ സംവിധാനങ്ങള്‍ വഴി സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Summary: Chief Minister Pinarayi Vijayan has said that the government will look into the possibility of establishing a special court system to ensure speedy sentencing of perpetrators of violence against women. Dowry is a social evil. Strict action should be taken in dowry abuse cases. The police should reach out to the complainants in a single phone call. It should not be affected by the strings of the law.
COMMENTS