Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ സ്‌ഫോടനങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചതായി സംശയം ബലപ്പെടുന്നു, സംഭവം നടന്നത് പാക് അതിര്‍ത്തിയില്‍ നിന്നു 14 കിലോ മീറ്റര്‍ അകലത്തില്‍

Suspicion has been raised that the drone was used in two consecutive blasts at Jammu airport. Blasts took place in the high security technical area


അഭിനന്ദ്

ന്യൂഡല്‍ഹി:  ജമ്മു വിമാനത്താവളത്തില്‍ തുടരെയുണ്ടായ രണ്ടു സ്‌ഫോടനങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചതായി സംശയം ബലപ്പെടുന്നു.


പോയ വെളുപ്പിന് അഞ്ചു മിനിറ്റു വ്യത്യാസത്തിലാണ് രണ്ടു സ്‌ഫോടനങ്ങള്‍ ഉണ്ടായിരപിക്കുന്നത്. വിമാനത്താവളത്തിലെ എയര്‍ഫോഴ്സ് സ്റ്റേഷന്റെ ഉയര്‍ന്ന സുരക്ഷാ സാങ്കേതിക മേഖലയിലാണ് രണ്ട് സ്ഫോടനങ്ങളും നടന്നിരിക്കുന്നത്. രണ്ട് പേര്‍ക്ക് നിസ്സാര പരിക്കുണ്ട്.

ആദ്യ സ്‌ഫോടനം ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പുലര്‍ച്ചെ 1:37 നായിരുന്നു. രണ്ടാമത്തേത് പുലര്‍ച്ചെ 1:42 ന് നിലത്തായിരുന്നു.

കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുണ്ട്. രണ്ടാം സ്‌ഫോടനം നിലത്തായതിനാല്‍ കാര്യമായ നാശമില്ല. വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്.

മേല്‍ക്കൂരയില്‍ സ്‌ഫോടനം ഉണ്ടായതിനാലാണ് ഡ്രോണ്‍ ഉപയോഗിച്ചതായി സംശയം ബലപ്പെട്ടിരിക്കുന്നത്. എന്നാല്‍, റഡാറില്‍ ഡ്രോണുകളുടെ ദൃശ്യമൊന്നും പതിഞ്ഞിട്ടില്ല.


ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പ്രദേശത്തിനകത്ത് 12 കിലോമീറ്റര്‍ വരെ ആയുധങ്ങള്‍ പാക് സേനയും ഭീകരരും ചേര്‍ന്ന് എത്തിച്ചിരുന്നു. ഈ അനുഭവം വച്ചാണ് ഡ്രോണ്‍ ഉപയോഗിക്കാനുള്ള സാദ്ധ്യത കണക്കാക്കുന്നത്.

ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത് ശക്തി കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ്. നടത്താന്‍ ഉദ്ദേശിക്കുന്ന വലിയൊരു ആക്രമണത്തിനു മുന്നോടിയായുള്ള ടെസ്റ്റ് ഡോസാണോ ഇതെന്നും അന്വേഷിക്കുന്നുണ്ട്.

പ്രദേശം സുരക്ഷാ സേന നിമിഷങ്ങള്‍ക്കകം വളഞ്ഞു. സ്ഫോടനങ്ങളുടെ കാരണം കണ്ടെത്താന്‍ പൊലീസും ഫോറന്‍സിക് സംഘങ്ങളും സ്ഥലത്തുണ്ട്. വ്യോമസേന സ്റ്റേഷന് പുറത്തും വന്‍ തിരച്ചില്‍ നടക്കുകയാണ്.
ഇതിനിടെ, രണ്ട് ഭീകരരെ ജമ്മു പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റുകള്‍ക്കു സ്ഫോടന കേസുമായി ബന്ധമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ജമ്മു സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അംബാല, പത്താന്‍കോട്ട്, അവന്തിപോറ എന്നിവിടങ്ങളിലെ വ്യോമസേനാ സ്റ്റേഷനുകള്‍ അതീവ ജാഗ്രതയിലാണ്.

യുഎപിഎയുടെ സെക്ഷന്‍ 16,18 പ്രകാരവും സ്ഫോടകവസ്തു നിയമപ്രകാരം ജമ്മു പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തീവ്രവാദി ആക്രമണമായി കണക്കാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്‍ എസ് ജിയുടെ ബോംബ് ഡാറ്റാ ടീമും ഒരു എന്‍ഐഎ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
 
പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് സംഭവത്തെക്കുറിച്ച് എയര്‍ സ്റ്റാഫ് വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ ഹര്‍ജിത് സിംഗ് അറോറയുമായി സംസാരിച്ചു.

വെസ്റ്റേണ്‍ കമാന്‍ഡിലെ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ എയര്‍ മാര്‍ഷല്‍ വിക്രം സിംഗ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിന് ജമ്മു എയര്‍ഫോഴ്‌സ് സ്റ്റേഷനിലെത്തും. വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിലെ രണ്ടാമത്തെ ഉയര്‍ന്ന ഓഫീസറാണ് അദ്ദേഹം.

Summary: Suspicion has been raised that the drone was used in two consecutive blasts at Jammu airport. The two blasts took place in the high security technical area of the air force station at the airport. Two people sustained minor injuries.

The Indo-Pakistan border is 14 km from the air force station. Last time, the Pak army and terrorists used drones to carry weapons up to 12 km into Indian territory. The possibility of using a drone is calculated based on this experience.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10971,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ സ്‌ഫോടനങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചതായി സംശയം ബലപ്പെടുന്നു, സംഭവം നടന്നത് പാക് അതിര്‍ത്തിയില്‍ നിന്നു 14 കിലോ മീറ്റര്‍ അകലത്തില്‍
ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ സ്‌ഫോടനങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചതായി സംശയം ബലപ്പെടുന്നു, സംഭവം നടന്നത് പാക് അതിര്‍ത്തിയില്‍ നിന്നു 14 കിലോ മീറ്റര്‍ അകലത്തില്‍
Suspicion has been raised that the drone was used in two consecutive blasts at Jammu airport. Blasts took place in the high security technical area
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgu68H7ktkaW43oguc_RgCPy87G4gxjU-MmNkRQgmbB8yD-hDg75mlh2THwM76_KduFlRvUc7DVaTYDLYARSpukndZkNTFtKNZ_z92uf3LQWNE49v7kgIteYBUohE9OrxonQC6Y2b05EG6x/s320/jammu+air+port.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgu68H7ktkaW43oguc_RgCPy87G4gxjU-MmNkRQgmbB8yD-hDg75mlh2THwM76_KduFlRvUc7DVaTYDLYARSpukndZkNTFtKNZ_z92uf3LQWNE49v7kgIteYBUohE9OrxonQC6Y2b05EG6x/s72-c/jammu+air+port.png
www.vyganews.com
https://www.vyganews.com/2021/06/blast-in-jammu-air-base-pak-hands.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/blast-in-jammu-air-base-pak-hands.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy