Film Director Buddhadeb Dasgupta passes away. He was most iconic directors in Indian cinema. and nominated for national awards
കൊല്‍ക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത (77) അന്തരിച്ചു. 77 വയസായിരുന്നു. തിരക്കഥാകൃത്തും, കവിയുമായിരുന്നു.
വൃക്ക രോഗത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. തുടര്‍ച്ചയായി ഡയാലിസിസിനു വിധേയമായിട്ടായിരുന്നു ജീവന്‍ നിലനിറുത്തിയിരുന്നത്. ബുധനാഴ്ചയും ഡയാലിസിസിനു വിധേയനായിരുന്നു. ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു താമസം. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള സംവിധായകരില്‍ ഒരാളായിരുന്നു ബുദ്ധദേവ്. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പല തവണ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
ബാഗ് ബഹദൂര്‍ (1989), ചരാചാര്‍ (1993), ലാല്‍ ദര്‍ജ (1997), മോണ്ടോ മെയര്‍ ഉപാഖ്യാന്‍ (2002), കാല്‍പുരുഷ് (2008) എന്നീ സിനിമകള്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ദൂരത്വ (1978), തഹാദര്‍ കഥ (1993) എന്നീ സിനിമകള്‍ മികച്ച ബംഗാളി ചലച്ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.
മികച്ച കവി കൂടിയായിരുന്നു. കോഫിന്‍ കിംബ സ്യൂട്ട്കേസ്, ഗോവിര്‍ അരാലി, ഹിംജോഗ്, റ്റാറ്റ കഹിനി, റോബോട്ടര്‍ ഗാന്‍, ശ്രേഷ്ഠ കബിത, ഭോംബോലര്‍ അചാര്യ കഹിനി ഓ അനന്യ കബിത തുടങ്ങി നിരവധി കവിതാസമാഹാരങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു.
1988-ലും 1994-ലും ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. സ്പെയിന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും ലഭിച്ചു.
1944 ഫെബ്രുവരിയില്‍ ബംഗാളിലെ പുരുളിയയിലാണ് ജനനം. കോളേജ് അധ്യാപകനായിരുന്നു. സാമ്പത്തിക ശാസ്ത്രമാണ് വിഷയം. പിന്നീടാണ് സിനിമയിലേക്കു തിരിഞ്ഞത്.
Keywords: Bengali film director, Buddhadeb Das Gupta, Passes away
COMMENTS