Bar Hotels in Kerala will be closed from tomorrow due to increase in Bevco warehouse margin. Consumerfed outlets also likely to stop selling alcohol
തിരുവനന്തപുരം: ബെവ്‌കോ വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിച്ചതിനാല്‍ കേരളത്തില്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടും. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും മദ്യവില്‍പ്പന നിറുത്തിവയ്ക്കാനാണ് സാദ്ധ്യത.
തങ്ങള്‍ക്കു വന്‍ നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബാറുകള്‍ അടയ്ക്കാന്‍ ഫെഡറേഷന്‍ ഒഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചത്.
വില്‍പ്പനയ്ക്കായി ബെവ്കോയില്‍ നിന്ന് മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന തുകയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ വെയര്‍ ഹൗസ് മാര്‍ജിന്‍ എട്ടില്‍ നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയത്. ബാറുകള്‍ക്ക് ഇത് 25 ശതമാനമാക്കി കൂട്ടി.സര്‍ക്കാര്‍ പ്രശ്നം പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകള്‍ തുറക്കേണ്ടെന്നാണ് തീരുമാനം.
വെയര്‍ ഹൗസ് മാര്‍ജിന്‍ കൂട്ടിയെങ്കിലും മദ്യ വില്പന വില കൂട്ടാന്‍ കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും അനുവാദമില്ല.
Summary: Bar Hotels in Kerala will be closed from tomorrow due to increase in Bevco warehouse margin. Consumerfed outlets are also likely to stop selling alcohol.
The warehouse margin is the amount charged for the purchase of liquor from Bevco for sale. The Consumer Fed's warehouse margin has been raised from eight to 20 percent. For bar hetels, it was increased to 25 per cent.
COMMENTS