ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ മലയാളം വിലക്കിയ ഉത്തരവ് ദേശീയ തലത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നു...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ മലയാളം വിലക്കിയ ഉത്തരവ് ദേശീയ തലത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിച്ചു.
ജോലി സമയത്ത് നഴ്സുമാര്‍ തമ്മില്‍ മലയാളം സംസാരിക്കരുതെന്നായിരുന്നു വിവാദ ഉത്തരവ്. കേരളത്തിന്റെ പ്രതിഷേധം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു. മാത്രമല്ല, രാജ്യത്താകെ ഇതു വാര്‍ത്തായിയ മാറുകയും പ്രതിഷേധം അലയടിക്കുകയും ചെയ്തു.
ഡല്‍ഹി സര്‍ക്കാരിനു തന്നെ മാനക്കേടായ ഉത്തരവ് അടിയന്തരമായി പിന്‍വലിച്ച് വിശദീകരണം നല്‍കാന്‍ ആശുപത്രി അധികൃതരോട് ഡല്‍ഹി ആരോഗ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഉത്തരവ് പിന്‍വലിച്ചത്.
സര്‍ക്കുലര്‍ പിന്‍വലിച്ചതായി ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോടു പറഞ്ഞു. സര്‍ക്കുലറില്‍ ഒപ്പിട്ട ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും സൂപ്രണ്ട് അറിയിച്ചു.
ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രമേ ജീവനക്കാര്‍ തമ്മില്‍ ആശയ വിനിമയം പാടുള്ളൂ എന്നായിരുന്നു ഉത്തരവ്. ജോലി സമയത്ത് നഴ്സുമാര്‍ മലയാളത്തില്‍ തമ്മില്‍ സംസാരിക്കുന്നത് രോഗികള്‍ക്ക് അസ്വാരസ്യമുണ്ടാക്കുന്നുവെന്നും ആശയ വിനിമയത്തില്‍ പ്രശ്നങ്ങള്‍ വരുന്നുവെന്നുമായിരുന്നു സഴ്‌സിംസ് സൂപ്രണ്ടിന്റെ കണ്ടുപിടിത്തം.ഇതിനാല്‍ ഹിന്ദിയോ ഇംഗ്ലീഷോ മാത്രം ഉപയോഗിക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.
നഴ്‌സിംഗ് സൂപ്രണ്ട് മലയാളി ജീവനക്കാരോടു പ്രതികാരേച്ഛയോടെയാണ് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്. കോവിഡ് ഡ്യൂട്ടി അടക്കം കടപ്പപ്പെട്ട പണികള്‍ മലയാളികള്‍ക്കു മറ്റു ജോലികള്‍ ഹിന്ദിക്കാര്‍ക്കും മറ്റും നല്കുന്നുവെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു.
Summary: The ban on Malayalam at the government-owned GB Ball Hospital in Delhi was lifted following protests at the national level.
Keywords: GB Pant Hospital, Malayalam, Delhi, Kerala, Nurses
COMMENTS