കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാനിയെന്നു സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി കസ്റ്റംസിനു മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി. അഭിഭാ...
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാനിയെന്നു സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി കസ്റ്റംസിനു മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് ഇയാള്‍ ഹാജരായത്. കേസില്‍ ഇയാള്‍ പങ്കാളിയാണെന്നുള്ളതിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇയാള്‍ ഒളിവിലായിരുന്നു.
രാമനാട്ടുകരയില്‍ കാറപകടത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തെപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തില്‍ എത്തിച്ചേര്‍ന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ണൂരില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തുകയും പൊലീസ് സ്ഥലത്ത് എത്തുന്നതിന് മുന്‍പായി അത് മാറ്റുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് സി.പി.എം നേതാക്കളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള തെളിവുകളും പുറത്തുവന്നിരുന്നു.
അര്‍ജുന്‍ ഇരുപതോളം തവണ കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തു എന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഇതേക്കുറിച്ചും സംഘത്തില്‍ മറ്റാരൊക്കെയുണ്ട് എന്നതിനെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ഇയാളെ ചോദ്യംചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.
Keywords: Customs, Arjun Ayanki, CPM, Police
COMMENTS