തിരുവനന്തപുരം: അനില്‍കാന്ത് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാ...
തിരുവനന്തപുരം: അനില്‍കാന്ത് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത്.
നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറായ അനില്‍കാന്ത് എ.ഡി.ജി.പി സ്ഥാനത്തു നിന്നും നേരിട്ട് ഡി.ജിപിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ഫോഴ്സ് മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബി.സന്ധ്യ, സുദേഷ് കുമാര്‍ എന്നിവര്‍ കൂടി അടങ്ങുന്ന പട്ടികയില്‍ നിന്നുമാണ് അനില്‍കാന്തിനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഇന്നു വൈകിട്ട് സ്ഥാനമൊഴിയുന്ന ലോക്നാഥ് ബെഹ്റയില്‍ നിന്നും ചുമതല ഏറ്റെടുക്കും.
Keywords: D.G.P, Anil Kanth, Cabinet, Today
COMMENTS