In Kerala, the distribution of goods through Amazon has almost stopped. No matter which product you try to buy, the answer is no service in this area
തിരുവനന്തപുരം: കേരളത്തില്‍ ആമസോണ്‍ വഴിയുള്ള സാധനങ്ങളുടെ വിതരണം ഏതാണ്ട് പൂര്‍ണമായി നിലച്ചു. ഏത് ഉത്പനം വാങ്ങാന്‍ നോക്കിയാലും ഈ മേഖലയില്‍ സര്‍വീസ് ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
സമ്പൂര്‍ണ ലോക് ഡൗണിനു ശേഷം പ്രാദേശിക ലോക് ഡൗണ്‍ വന്നതോടെയാണ് ആമസോണ്‍ വിതരണം താളം തെറ്റിയത്.
ചില പ്രദേശങ്ങളില്‍ അവശ്യസാധാനങ്ങളും ഭക്ഷണ സാധാനങ്ങളും കിട്ടുന്നുണ്ട്. മറ്റു വസ്തുക്കള്‍ക്കു വില്പന നിയന്ത്രണമുള്ളതും വിതരണം തടസ്സപ്പെടാന്‍ കാരണമാവുന്നുണ്ട്.
ഇതേസമയം, മറ്റു ചില ഇടത്തരം ഓണ്‍ലൈന്‍ ഡെലിവറി സൈറ്റുകള്‍ ലോക് ഡൗണ്‍ കാര്യമാക്കാതെ തന്നെ വിതരണം നടത്തുന്നുമുണ്ട്.
Summary: In Kerala, the distribution of goods through Amazon has almost stopped. No matter which product you try to buy, the answer is no service in this area. Amazon's distribution has been disrupted since the local lockdown came after a complete lockdown.
COMMENTS