കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് നീതി കിട്ടും വരെ തന്റെ പോരാട്ടം തുടരുമെന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത...
കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് നീതി കിട്ടും വരെ തന്റെ പോരാട്ടം തുടരുമെന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താന. ഇന്നു രാവിലെ കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് യാത്ര പുറപ്പെടാന്‍ എത്തിയപ്പോഴാണ് അവര്‍ മാധ്യമങ്ങളെ കണ്ടത്.
അയിഷ പൊലീസിനു മുന്നില്‍ ഹാജരാകണമെന്നും അവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച വൈകിട്ടാണ് അവര്‍ കവരത്തി പൊലീസ് സ്റ്റേഷനില്‍ എത്തേണ്ടത്.
ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാരിനെതിരെ അവര്‍ നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്നാണ് അയിഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.
അതേസമയം താന്‍ രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ചര്‍ച്ചയ്ക്കിടെ തന്റെ നാവില്‍ നിന്നു വീണ ഒരു വാക്കെടുത്താണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അഭിഭാഷകനൊപ്പമാണ് അവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്.
Keywords: Aisha Sulthana, Case, B.J.P, Lakshadweep
COMMENTS