A plane flies past countries just for you. Air India provided that interesting experience to SP Singh Oberoi, an Indian businessman based in the UAE
ദുബായ് : നിങ്ങള്‍ക്കു മാത്രമായി ഒരു വിമാനം രാജ്യങ്ങള്‍ പിന്നിട്ടു പറക്കുന്നു. രസമുള്ള ആ അനുഭവം യുഎഇ ആസ്ഥാനമായുള്ള ഇന്ത്യന്‍ വ്യവസായി എസ് പി സിംഗ് ഒബറോയ്ക്ക് എയര്‍ ഇന്ത്യ ഒരുക്കിക്കൊടുത്തു.
അമൃത് സറില്‍ നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഇക്കണോമി ക്ലാസ് ടിക്കറ്റുമായാണ് കയറിയത്. വിമാനം പുറപ്പെടാന്‍ സമയത്താണ് താന്‍ മാത്രമാണ് ഈ വിമാനത്തില്‍ യാത്രക്കാരനായുള്ളതെന്ന് അദ്ദേഹം അറിയുന്നത്.
യുഎഇ ഗോള്‍ഡന്‍ വിസ കൈവശമുള്ള ഒബറോയ് ബുധനാഴ്ച പുലര്‍ച്ചെ 3.45 ന് അമൃത്സറില്‍ നിന്ന് ദുബായിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് വി ഐ പി പദവയില്‍ യാത്ര ചെയ്തത്.
ക്രൂ അംഗങ്ങളുമൊത്തുള്ള ചിത്രങ്ങളെടുത്ത് അദ്ദേഹം യാത്ര ആഘോഷമാക്കി. ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ പ്രതികരിച്ചില്ല. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് ദുബായിലേക്ക് ഒറ്റ യാത്രക്കാരനുമായി വിമാനങ്ങള്‍ പറക്കുന്നത്.
മേയ് 19 ന് എമിറേറ്റ്‌സ് മുംബയ്-ദുബായ് വിമാനത്തിലെ ഏക യാത്രക്കാരനായിരുന്നു ഭാവേഷ് ജാവേരി എന്ന 40 കാരന്‍. മൂന്ന് ദിവസത്തിന് ശേഷം ഓസ്വാള്‍ഡ് റോഡ്രിഗസ് എന്നയാള്‍ എയര്‍ ഇന്ത്യയുടെ മുംബയ് -ദുബായ് വിമാനത്തിലെ ഏക യാത്രക്കാരനായിരുന്നു.
എയര്‍ ഇന്ത്യയ്ക്കു ദുബായ് റൂട്ട് ഏറ്റവും ലാഭകരമായ ഒന്നാണ്. പക്ഷേ, മഹാമാരിക്കു ശേഷം ഇന്ത്യ-ദുബായ് റൂട്ടുകളില്‍ യാത്രക്കാര്‍ വളരെ കുറവാണ്.
Summary: A plane flies past countries just for you. Air India provided that interesting experience to SP Singh Oberoi, an Indian businessman based in the UAE.
He boarded an Air India flight from Amritsar to Dubai with an economy class ticket. By the time the plane took off, he knew he was the only passenger on the plane.
COMMENTS