In Kerala, the spread of Covid has come under control and today 7719 people have been diagnosed with the disease. Today, 161 Covid deaths confirmed
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്കു വന്നുതുടങ്ങിയെന്നു വ്യക്തമാക്കിക്കൊണ്ട്, ഇന്ന് 7719 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നു പക്ഷേ പരിശോധിക്കപ്പെട്ടവരുടെ എണ്ണം 68,573 ആണ്. ഇന്നലെ 94,677 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 11,584 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് 161 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 11,342 ആയി. 16,743 പേര്‍ രോഗമുക്തി നേടി.
ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 1170 (1059)
എറണാകുളം 977 (957)
കൊല്ലം 791 (782)
തൃശൂര്‍ 770 (759)
പാലക്കാട് 767 (468)
മലപ്പുറം 581 (549)
ആലപ്പുഴ 524 (518)
കോഴിക്കോട് 472 (466)
കോട്ടയം 400 (385)
കണ്ണൂര്‍ 339 (305)
പത്തനംതിട്ട 327 (314)
കാസര്‍കോട് 326 (320)
ഇടുക്കി 171 (165)
വയനാട് 104 (91).
ഇതുവരെ ആകെ 2,12,89,498 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 7138 പേര്‍ സമ്പര്‍ക്ക രകോഗികളാണ്. 493 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-52
എറണാകുളം 8
പത്തനംതിട്ട 7
കണ്ണൂര്‍ 7
തിരുവനന്തപുരം 6
കൊല്ലം 6
കാസര്‍കോട് 6
തൃശൂര്‍ 5
പാലക്കാട് 3
വയനാട് 3
കോഴിക്കോട് 1
1,13,817 പേരാണ് ചികിത്സയിലുള്ളത്. 5,25,331 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,95,279 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,052 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1915 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 881 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-16,743
തിരുവനന്തപുരം 2289
കൊല്ലം 1976
പത്തനംതിട്ട 535
ആലപ്പുഴ 1141
കോട്ടയം 754
ഇടുക്കി 774
എറണാകുളം 1771
തൃശൂര്‍ 1147
പാലക്കാട് 1539
മലപ്പുറം 2286
കോഴിക്കോട് 1193
വയനാട് 228
കണ്ണൂര്‍ 661
കാസര്‍കോട് 449.
Summary: In Kerala, the spread of Covid has come under control and today 7719 people have been diagnosed with the disease.Today, however, the number of those examined is 68,573. Yesterday, 94,677 samples were tested and 11,584 people were diagnosed with the disease. Today, 161 Covid deaths have been confirmed.
Keywords: Kerala, Covid, Cntrol, Test Positivity
COMMENTS