കൊച്ചി: കേരളത്തിന്റെ പ്രതിപക്ഷനേതാവ് എന്ന പദവി അതിന്റെ എല്ലാ ഉത്തരവാദിത്തത്തോടുംകൂടി താന്‍ ഏറ്റെടുക്കുന്നുവെന്ന് വി.ഡി സതീശന്‍ എം.എല്‍.എ വാര...
കൊച്ചി: കേരളത്തിന്റെ പ്രതിപക്ഷനേതാവ് എന്ന പദവി അതിന്റെ എല്ലാ ഉത്തരവാദിത്തത്തോടുംകൂടി താന്‍ ഏറ്റെടുക്കുന്നുവെന്ന് വി.ഡി സതീശന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇതൊരു പുഷ്പകിരീടമല്ലെന്ന ബോധ്യം തനിക്കുണ്ടെന്നും വെല്ലുവിളികള്‍ ഉണ്ടെന്ന പൂര്‍ണബോധ്യത്തോടുകൂടി പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്നരീതിയില്‍ കോണ്‍ഗ്രസിനെ കൊണ്ടുവരുവാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ തലത്തിലുള്ള നേതാക്കളെയും കൂട്ടിയോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുവാന്‍ ശ്രമിക്കുമെന്നും അതിനായി കഠിനമായി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായി എല്ലാ തലങ്ങളിലുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രതിപക്ഷമാകാന്‍ ശ്രമിക്കുമെന്നും നിലവിലെ കോവിഡ് മഹാമാരിയെ നേരിടാന്‍ സര്‍ക്കാരുമായി നിരുപാധികം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സര്‍ക്കാരിന്റെ തെറ്റായ നടപടികളെ നിയമസഭയിലും മറ്റു പ്രതികരിക്കേണ്ട വേദികളിലും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Opposition leader, Press meet,
COMMENTS