തിരുവനന്തപുരം : തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രാബല്യത്തില്‍ വരു...
തിരുവനന്തപുരം : തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രാബല്യത്തില്‍ വരും.
ട്രിപ്പിള്‍ ലോക് ഡൗണ്‍ സംബന്ധിച്ച പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും.
ബേക്കറി, പലവ്യജ്ഞന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും. ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒറ്റ വഴി മാത്രമേ ഉണ്ടാവൂ. അനാവശ്യമായി പുറത്തിറങ്ങുന്നതിന് ഉള്‍പ്പെടെ കര്‍ശന ശിക്ഷയുണ്ടാവും. ലോക് ഡൗണ്‍ മേഖല വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കും.
ഡ്രോണ്‍ നിരീക്ഷണം ഉണ്ടാകും. ജിയോ ഫെന്‍സിംഗ് നടപ്പാക്കും. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കും അതിനു സഹായിക്കുന്നവര്‍ക്കും നേരേ കര്‍ശന നടപടിയുണ്ടാവും.
ഭക്ഷണമുണ്ടാക്കുന്നതിന് ഉള്‍പ്പെടെ നടപടികള്‍ക്ക് വാര്‍ഡ് തല സമിതി മേല്‍നോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും അനുവദിക്കും. മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഉണ്ടാവില്ല. മരുന്നുകടകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
10,000 പൊലീസുകാരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ നിയോഗിച്ചു. പാലും പത്രവും രാവിലെ ആറ് മണിക്ക് മുന്‍പ് വീടുകളിലെത്തിക്കണം. വീട്ടുജോലിക്കാര്‍ക്കും ഹോം നഴ്‌സ്, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നിവര്‍ക്കു പാസ് വാങ്ങി ജോലിക്ക് പോകാം.
തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്ന അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. അകത്തേയ്ക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിര്‍ത്തി ബാക്കിയെല്ലാ റോഡുകളും അടയ്ക്കും.
വിമാന-ട്രെയിന്‍ യാത്രക്കാര്‍ക്ക് യാത്രാനുമതിയുണ്ട്. നാല് ജില്ലകളിലും ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലാവും പ്രവര്‍ത്തിക്കുക. സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മിനിമം ജീവനക്കാരെ വച്ചു പ്രവര്‍ത്തിക്കും. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും.
Keywords: Covid, Lock down, Tripple Lockdown, Kerala
COMMENTS