തിരുവനന്തപുരം: കേരളത്തില്‍ 72 പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരിക്ക് (ടിപിഐര്‍) 50 ശതമാനത്തിന് മുകളിലാണെന്നു മുഖ്യമന്ത്രി...
തിരുവനന്തപുരം: കേരളത്തില്‍ 72 പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരിക്ക് (ടിപിഐര്‍) 50 ശതമാനത്തിന് മുകളിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
അതിഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു.
മുന്നൂറിലധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ് ടിപിആര്‍. 500 മുതല്‍ 2000 വരെ ആക്റ്റീവ് കേസുകളുള്ള 57 പഞ്ചായത്തുകള്‍ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള 19 പഞ്ചായത്തുകള്‍ എറണാകുളം ജില്ലയില്‍ മാത്രമുണ്ട്. ഇത് ഗൗരവമേറിയ സാഹചര്യമാണ്.
കണ്ണൂര്‍, എറണാകുളം, തിരുവന്തപുരം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രത്യേക സാഹചര്യത്തില്‍ ഈ ജില്ലകളില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. മറ്റു ജില്ലകളില്‍ രോഗവ്യാപനം പതുക്കെ കുറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, Test Positivity, TPR, Pinarayi Vijayan
COMMENTS