തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 186 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു.
186 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8641 ആയി. 29,013 പേര്‍ ഇന്നു രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആയി താഴ്ന്നു എന്നതാണ് ഏറ്റവും ആശ്വാസ വാര്‍ത്ത. ഇന്നലെ ടിപിആര്‍ 16.59 ആയിരുന്നു.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 3015 (2845)
തിരുവനന്തപുരം 2423 (2232)
തൃശൂര്‍ 2034 (2013)
എറണാകുളം 1977 (1919)
പാലക്കാട് 1970 (1353)
കൊല്ലം 1841 (1834)
ആലപ്പുഴ 1530 (1522)
കോഴിക്കോട് 1306 (1287)
കണ്ണൂര്‍ 991 (877)
കോട്ടയം 834 (793)
ഇടുക്കി 675 (648)
കാസര്‍കോട് 532 (514)
പത്തനംതിട്ട 517 (500)
വയനാട് 249 (234).
ഇതുവരെ ആകെ 1,97,06,583 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 18,571 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1083 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-84
കണ്ണൂര്‍ 19
കാസര്‍കോട് 16
എറണാകുളം 16
തൃശൂര്‍ 11
കൊല്ലം 11
പാലക്കാട് 7
പത്തനംതിട്ട 4
മലപ്പുറം 4
വയനാട് 3
തിരുവനന്തപുരം 2.
2,23,727 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 22,81,518 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടി.
8,19,417 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 7,80,842 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,575 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3366 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് എട്ടു പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 887 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-29,013
തിരുവനന്തപുരം 2983
കൊല്ലം 2579
പത്തനംതിട്ട 1113
ആലപ്പുഴ 2333
കോട്ടയം 1278
ഇടുക്കി 986
എറണാകുളം 3439
തൃശൂര്‍ 2403
പാലക്കാട് 2730
മലപ്പുറം 4131
കോഴിക്കോട് 2669
വയനാട് 213
കണ്ണൂര്‍ 1537
കാസര്‍കോട് 619.
Keywords: Kerala, Covid, Test Positivity Rate, TRP, Coronavirus
COMMENTS