ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടി ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ ബറാബങ്കിലെ...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടി ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ ബറാബങ്കിലെ ഗ്രാമവാസികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോള്‍ സരയൂ നദിയിലേക്ക് എടുത്തുചാടുകയായിരുന്നു.
വാക്‌സിനേഷനെക്കുറിച്ചുള്ള തെറ്റിദ്ധാരണകാരണമാണ് ഗ്രാമവാസികള്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നും വിഷമാണ് കുത്തിവയ്ക്കാന്‍ പോകുന്നത് എന്നുചിലര്‍ പ്രചരിപ്പിച്ചതാണ് കാരണമെന്നും മറ്റുള്ളവര്‍ പറയുന്നു.
രാജ്യത്ത് വാക്‌സിന് കടുത്തക്ഷാമം നേരിടുമ്പോള്‍ ജനങ്ങളുടെ ഇത്തരത്തിലുള്ള പ്രവൃത്തി കോവിഡിനെ പിടിച്ചുകെട്ടാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കാണ് തുരങ്കംവയ്ക്കുന്നത്.
Keywords: Covid vaccination, UP, River, Jump, Villagers
COMMENTS