ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലേക്കു നടന്ന ആദ്യ ഫല സൂചനകള്‍ വന്നു തുടങ്ങി. പശ്ചിമ ബംഗാളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. 96 സീറ്റില്‍ തൃണമൂ...
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലേക്കു നടന്ന ആദ്യ ഫല സൂചനകള്‍ വന്നു തുടങ്ങി.
പശ്ചിമ ബംഗാളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. 96 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം മുന്നിലുള്ളപ്പോള്‍ ബിജെപി സഖ്യം 93 സീറ്റില്‍ മുന്നിലാണ്. ഇടതു മുന്നണിക്ക് മൂന്നു സീറ്റില്‍ ലീഡുണ്ട്.
തമിഴ് നാട്ടില്‍ ഡിഎംകെ സഖ്യം 72 സീറ്റില്‍ മുന്നിലുള്ളപ്പോള്‍ എഡിഎംകെ പക്ഷത്തിന് 57 സീറ്റീലാണ് ലീഡ്.
അസമില്‍ ബിജെപി സഖ്യം 40 സീറ്റില്‍ മുന്നിട്ടു നില്ക്കുമ്പോള്‍ ബിജെപി സഖ്യത്തിന് 23 സീറ്റിലാണ് ലീഡ്.
പുതുച്ചേരിയിലും എന്‍ഡിഎ പക്ഷത്തിനാണ് ലീഡ്. അവിടെ 9 സീറ്റില്‍ അവര്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് അഞ്ചു സീറ്റിലേക്കു താണിരിക്കുന്നു.
Keywords: India, Election, NDA, TMC, West Bengal, Assam, Kerala, Puthucheri,
COMMENTS