ചെന്നൈ: കോവിഡ് നിയന്ത്രണാതീതമായതോടെ തമിഴ്‌നാട്ടില്‍ രണ്ടാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മാസം 10 മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍ പ്...
ചെന്നൈ: കോവിഡ് നിയന്ത്രണാതീതമായതോടെ തമിഴ്‌നാട്ടില്‍ രണ്ടാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മാസം 10 മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് തമിഴ്‌നാട്ടില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കാന്‍ തീരുമാനിച്ചത്.
ഇന്നലെ മാത്രം തമിഴ്‌നാട്ടില്‍ 26,465 പേര്‍ക്ക് കോവിഡും 197 മരണവും സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ലോക്ഡൗണ്‍ സമയത്ത് അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. പെട്രോള്‍ - ഡീസല്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
പച്ചക്കറി, പലചരക്ക്, മത്സ്യ-മാംസ കടകള്‍ മാത്രം 12 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. സെക്രട്ടേറിയറ്റ്, ആരോഗ്യം, റവന്യൂ, ദുരന്തനിവാരണം, പൊലീസ്, അഗ്നിസുരക്ഷാസേന, ജയില്‍, പ്രാദേശിക ഭരണം, വൈദ്യുതി തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കും.
Keywords: Tamil Nadu, complete lockdown, two weeks, Covid - 19
COMMENTS