ചെന്നൈ; തമിഴ് നടനും എഴുത്തുകാനും നിര്‍മ്മാതാവുമായ വെങ്കട് ശുഭ (55) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ പത്തു ദിവസമായി കോവിഡ് ബാധിച്ച് ചികിത്സയില...
ചെന്നൈ; തമിഴ് നടനും എഴുത്തുകാനും നിര്‍മ്മാതാവുമായ വെങ്കട് ശുഭ (55) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ പത്തു ദിവസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മൊഴി, അഴകിയ തീയേ, കണ്ടനാള്‍ മുതല്‍ തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. തമിഴിലെ അറിയപ്പെുന്ന യൂട്യൂബര്‍ കൂടിയായിരുന്നു വെങ്കട് ശുഭ.
Keywords: Actor Venkat Subha, Tamil, Covid, Youtuber
COMMENTS