ചെന്നൈ: തമിഴ് നടന്‍ മാരന്‍ (48) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഹാസ്യ കഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രങ്ങളും ഒ...
ചെന്നൈ: തമിഴ് നടന്‍ മാരന്‍ (48) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഹാസ്യ കഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന നടനാണ് മാരന്‍.
സപ്പോര്‍ട്ടിങ് കഥാപാത്രങ്ങളിലൂടെ വന്ന മാരന്‍ വിജയ് ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കുരുവി, ഗില്ലി എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. വേട്ടൈക്കാരന്‍, തലൈനഗരം, ബോസ് എങ്കിര ഭാസ്‌കരന്‍, കെജിഎഫ് ചാപ്റ്റര്‍ 1, ഡിഷ്യും എന്നിവയാണ് മാരന്റെ മറ്റ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
Keywords: Tamil actor Maran, Passed away, Covid - 19, Vijay
COMMENTS