തിരുവനന്തപുരം: വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡിജിപി ലോക് നാഥ് ബഹ്‌റ ഉത്തര...
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡിജിപി ലോക് നാഥ് ബഹ്‌റ ഉത്തരവ് പുറപ്പെടുവിച്ചു.
കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ പശ്ചാത്തലത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം കൊടുത്തത്.
പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം കേസെടുക്കും.
നാളെ മുതല്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ പൊലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം കൊടുക്കണം. പ്രശ്നബാധിത മേഖലകളില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം.
പൊലീസിന്റെ അര്‍ബന്‍ കമാന്‍ഡോകളെ പ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കും. ഭീകര വിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജിക്കാണ് ഇതിന്റെ ചുമതല.
Keywords: Kerala, DGP, Polling, Counting, Loknath Behra, High Court
COMMENTS