തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. ...
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. അനാവശ്യമായി വീടിന് പുറത്തിറങ്ങരുത്, കൂട്ടംകൂടരുത്. പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാമെങ്കിലും കഴിവതും ഡോര്‍ ഡെലിവറി നടത്തണം.
കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിക്കുകയും രണ്ട് മാസ്‌കുകള്‍ ധരിക്കുകയും വേണം. ആശുപത്രികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ടെലികോം, പാല്‍ പത്ര വിതരണം, ഐ.ടി, ജലവിതരണം, വൈദ്യുതി എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.
കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. വിവാഹ, സംസ്‌കാര ചടങ്ങുകളില്‍ കര്‍ശന നിയന്ത്രണം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. മീന്‍ വീടുകളിലെത്തിച്ച് വില്‍പ്പന നടത്താം.
തുണിക്കടകള്‍, ജ്വല്ലറികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കില്ല. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ അത്യാവശ്യത്തിന് മാത്രം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനികളും വ്യവസായ സ്ഥാനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും.
Keywords: Ccod - 19, Strict restrictions, Kerala, May 4 - 9
COMMENTS