തിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യാന്‍ ഭര്‍ത്താവ് ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ചെത്തിയതില്‍ വിവാദം ഉടലെടുക്കുന്ന...
തിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യാന്‍ ഭര്‍ത്താവ് ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ചെത്തിയതില്‍ വിവാദം ഉടലെടുക്കുന്നു.
കെ.കെ രമ ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിയമസഭയുടെ പെരുമാറ്റ ചട്ടത്തില്‍ ഇത്തരം പ്രഹസനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും എല്ലാ അംഗങ്ങളും ഇത് പാലിക്കേണ്ടതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അതേസമയം എല്ലാം പരിശോധിച്ചിട്ട് തന്നെയാണ് താന്‍ ബാഡ്ജ് ധരിച്ചെത്തിയതെന്ന് കെ.കെ രമ എം.എല്‍.എ വ്യക്തമാക്കി. തന്റെ വസ്ത്രത്തിന്റെ ഭാഗമായാണ് ബാഡ്ജ് ധരിച്ചതെന്നും ഇതിലും വലിയത് താന്‍ പ്രതീക്ഷിച്ചതാണെന്നും അവര്‍ വ്യക്തമാക്കി.
നിയമസഭയില്‍ സ്പീക്കറുടെ കസേര ചവിട്ടിത്തെറിപ്പിച്ചതും സഭ അലങ്കോലമാക്കിയതും ചട്ടത്തിലുള്ളതാണോയെന്നും അവര്‍ ആരാഞ്ഞു. തുടക്കം മുതല്‍ ഇവര്‍ തന്റെ പുറകെയാണെന്നും സ്പീക്കര്‍ പരിശോധിച്ച് തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അതു തന്നെ നടക്കട്ടെയെന്നും അവര്‍ വ്യക്തമാക്കി.
Keywords: Niyamasabha, Speaker, K.K Rema MLA, Oath
COMMENTS