തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താന്‍ പോകുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചട...
തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താന്‍ പോകുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വ്യാപക പ്രതിഷേധം. പാര്‍ട്ടി അണികള്‍ തന്നെ ഇതിനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി ശക്തമായി പ്രതികരിക്കുകയാണ്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഇതേപ്പറ്റി വിശദീകരിച്ചിരുന്നു. ഈ വിഷയത്തില്‍ 500 ഒരു വലിയ സംഖ്യ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ ന്യായവാദം ഇടതു സഹയാത്രികര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും ഉള്‍ക്കൊള്ളാനായിട്ടില്ല എന്നതാണ് വാസ്തവം.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള തിരുവനന്തപുരത്ത് എന്തിന്റെ പേരിലായാലും ഇത്തരമൊരു ചടങ്ങ് നടത്തുന്നത് അന്യായമാണെന്നും ദുരിതത്തില്‍ കൂടെനിന്ന സര്‍ക്കാരിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് മുന്നില്‍ രണ്ടു തരം നീതി കാണിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഇത്തരം ചെയ്തികളിലൂടെ ജോലിക്ക് പോലും പോകാന്‍ സാധിക്കാതെ കഷ്ടപ്പെടുന്ന സാധാരണ ജനതയ്ക്ക് എന്തു സന്ദേശമാണ് സര്‍ക്കാര്‍ നല്‍കാനുദ്ദേശിക്കുന്നതെന്നും അവര്‍ ആശങ്കപ്പെടുന്നു.
കോവിഡ് വ്യാപനം അതിരൂക്ഷമായി വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ സാധാരണ ജനങ്ങളെ അടച്ചിട്ട് ഇടതു സര്‍ക്കാര്‍ നടത്തുന്ന ഈ ആഘോഷത്തിനെതിരെ കലാരംഗത്തുള്ളവരടക്കം രംഗത്തെത്തുന്നുണ്ട്.
Keywords: Second Pinarayi government, Oath Ceremony, May 20, 500 people
COMMENTS