കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. നിരക്ക് 500 രൂപയായി കുറച്ചത് പരിശ...
കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍.
നിരക്ക് 500 രൂപയായി കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നും മാത്രമല്ല ഈ നടപടി ലാബുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ലാബുടമകള്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ സബ്സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
1700 രൂപയായിരുന്ന ആര്ടിപിസിഇആര് നിരക്ക് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചിരുന്നു. അംഗീകാരമുള്ള ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനാല്‍ സ്വകാര്യ ലാബുകളിലെ പരിശോധന നിരക്ക് 500 ആക്കി കുറച്ചുവെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഇതില്‍ പ്രതിഷേധിച്ച് ലാബുടമകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിശദമായി പഠിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ നിലപാടെടുത്തതെന്നും നിശ്ചിത തുകയ്ക്കല്ലാതെയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Keywords: High court, RT - PCR, Private labs, 500 Rs.
COMMENTS