കോഴിക്കോട്: ദ്വീപ് ജനതയുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ...
കോഴിക്കോട്: ദ്വീപ് ജനതയുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി.
യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം ഉള്‍പ്പെടെ എട്ടു പേരാണ് രാജിവച്ചിരിക്കുന്നത്.
ലക്ഷദ്വീപ് ബിജെപിയുടെ ചുമതലയുള്ള എ.പി. അബ്ദുള്ളക്കുട്ടിക്കാണ് രാജിക്കത്ത് കൈമാറിയിരിക്കുന്നത്. എന്നാല്‍ ദ്വീപ് ജനതയുടെ നന്മയ്ക്കായാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അബ്ദുള്ളക്കുട്ടിയുടെ വാദം.
പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ ദ്വീപില്‍ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധക്കാരെ പൊലീസ് വേട്ടയാടുന്നതായും പരാതിയുണ്ട്.
പട്ടേലിനെതിരേ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് കല്‍പേനിയില്‍ രണ്ട് പേരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുക്കുകയും നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
സമാനമായ കുറ്റത്തിന് അഗത്തിയില്‍ കസ്റ്റഡിയിലെടുത്ത മൂന്നു പേരെ അടുത്ത ദിവസം വീണ്ടും സ്റ്റേഷനില്‍ ഹാജരാകണമെന്നു പറഞ്ഞു വിട്ടയച്ചു.
ഇതിനിടെ ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇവരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിക്കാനുള്ള നീക്കമാണ് കോടതി തടഞ്ഞത്. സ്ഥലംമാറ്റ ഉത്തരവിനെ തുടര്‍ന്ന് കോടതിയുടെ നടപടികള്‍ സ്തംഭിച്ചെന്നും ഇതിന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ മറുപടി പറയണമെന്നും ഹൈക്കോടതി പറഞ്ഞു.
ഇതിനിടെ, പട്ടേലിന്റെ ഫേസ് ബുക്ക് പേജില്‍ പ്രതിഷേധപ്പൊങ്കാല തുടരുകയാണ്. ഒരു ലക്ഷത്തിലധികം പേരാണ് പട്ടേലിനെതിരേ അദ്ദേഹത്തിന്റെ പേജില്‍ കമന്റിട്ടത്.
COMMENTS