സമൂഹമാധ്യമങ്ങളില്‍ അതിഗംഭീരമായൊരു റാസ്പുടിന്‍ ഡാന്‍സ് ആണ് ശ്രദ്ധ നേടുന്നത്. നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ (NCDC) അവരുടെ ഔദ്യോഗിക ...
സമൂഹമാധ്യമങ്ങളില്‍ അതിഗംഭീരമായൊരു റാസ്പുടിന്‍ ഡാന്‍സ് ആണ് ശ്രദ്ധ നേടുന്നത്. നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ (NCDC) അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം 2.3 ദശലക്ഷം പേരാണ് കണ്ടത്.
'ശക്തനാകുക, നിര്‍ഭയനായിരിക്കുക, അസാധ്യമായത് ചെയ്യുന്നത് രസകരമാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ആഫ്രിക്കന്‍ ഗ്രാമങ്ങളില്‍ സ്വപ്നം കാണാന്‍പോലും ഒന്നുമില്ലാത്ത കുരുന്നുളുടെ റാ റാ റാസ്പുടിന്‍ ഡാന്‍സ് കോവിഡ് മഹാമാരിക്കിടയിലും ആസ്വാദകരുടെ മനസ്സുകള്‍ നിറയ്ക്കുന്നു.
ആകര്‍ഷകമായ വേഷവിധാനങ്ങളൊന്നുമില്ലാതെ, നിറഞ്ഞ മനസ്സോടെ അതിഗംഭീരമായാണ് കുട്ടിക്കൂട്ടം നൃത്തം ചെയ്യുന്നത്.
ബോണി എം എന്ന സംഗീത ഗ്രൂപ്പ് പാടി ഹിറ്റാക്കിയതാണ് റാ റാ റാസ്പുടിന്‍ എന്ന ഗാനം. ജാനകിയുടേയും നവീന്റേയും നൃത്തത്തിലൂടെ മലയാളികള്‍ക്കിടയിലും ഈ ഗാനം മികച്ച സ്വീകാര്യത നേടി.
റഷ്യയിലെ സാര്‍ നിക്കോളാസ് രണ്ടാമന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സുഹൃത്തും ഉപദേശകനുമായ ഗ്രിഗറി റാസ്പുട്ടിനെക്കുറിച്ചുമുള്ള ലോകമെങ്ങും ഹിറ്റായി മാറിയ ഒരു സെമി ആത്മകഥാ ഗാനമാണിത്.
Keywords: Rasputin Challeng, NCDC, Hit, Kerala
COMMENTS